19 April Friday
ആഘോഷമാക്കാം അവധിക്കാലം

സുരക്ഷിതമാക്കാം കുട്ടികളെ

വെബ് ഡെസ്‌ക്‌Updated: Sunday Apr 2, 2023
മലപ്പുറം
വിഷുവും റംസാനും ഒത്തുചേർന്ന അവധിക്കാലം ആഘോഷമാക്കുമ്പോൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ചൈൽഡ്‌ലൈൻ നിർദേശങ്ങൾ. കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളിൽ 70 ശതമാനവും സംഭവിക്കുന്നത് അവധിക്കാലത്തായതിനാൽ കുട്ടികളുടെ മേൽ ശ്രദ്ധ ആവശ്യമാണെന്ന് ചൈൽഡ്‌ ലൈൻ കോ–- ഓർഡിനേറ്റർ അൻവർ കാരക്കാടൻ പറഞ്ഞു. 
കുട്ടികളെ ലൈംഗികമായി അതിക്രമിക്കാൻ നിങ്ങളുടെ വീട്ടിൽ അവസരങ്ങളില്ലെന്ന് രക്ഷിതാക്കൾ ഉറപ്പാക്കണം. രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ കുട്ടിക്ക് ആ ദിവസത്തെക്കുറിച്ച് മനസ്‌ തുറക്കാൻ അവസരം നൽകുന്നതും പ്രോത്സാഹിപ്പിക്കുന്നതും അത്തരം അനുഭവങ്ങൾ തുറന്നുപറയാൻ സഹായകരമാകും. കുട്ടിയെ ലൈംഗികമായി ദുരുപയോഗംചെയ്തതായി സംശയംതോന്നിയാൽ മറച്ചുവയ്‌ക്കാതെ ചൈൽഡ് ലൈൻ നമ്പർ '1098' ലോ പൊലീസിലോ ഉടൻ വിവരം അറിയിക്കണമെന്നും ചൈൽഡ് ലൈൻ കോ–- ഓർഡിനേറ്റർ അറിയിച്ചു.
ഭയമല്ല; വേണം 
കരുതൽ
കുട്ടികളുടെ പ്രവർത്തനങ്ങളെക്കുറിച്ചും അവർ ഉൾപ്പെട്ടിരിക്കുന്ന/ഇടപെടുന്ന ആളുകളെക്കുറിച്ചും രക്ഷിതാക്കൾ വ്യക്തമായി അറിയുക. 
അനാവശ്യ ആലിംഗനങ്ങൾ, ചുംബനം, അമിത വാത്സല്യ പ്രകടനങ്ങൾ എന്നിവയോട്  'നോ' എന്ന് പറയുന്നത് ശരി ആണെന്ന് കുട്ടികളെ അറിയിക്കുക. 
കുട്ടിയെ വീട്ടിൽ തനിച്ചാക്കി/മറ്റുള്ളവരെ ഏൽപ്പിച്ചുപോകുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക.
സ്വന്തം ശരീരം പരിപാലിക്കാൻ കുട്ടികളെ പഠിപ്പിക്കുക.
സ്വകാര്യ ശരീര ഭാഗങ്ങളുടെ കൃത്യമായ പേരുകൾ, ശരിയായ സ്പർശനവും ശരിയല്ലാത്ത സ്പർശനവും തമ്മിലുള്ള വ്യത്യാസവും കുട്ടികളെ പഠിപ്പിക്കുക. 
കുട്ടിയുടെ ഓൺലൈൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കുക. 
ഓൺലൈനിൽ വ്യക്തിഗത വിവരങ്ങൾ നൽകുന്നത്, ഫോണിലൂടെയോ ഇന്റർനെറ്റിലൂടെയോ സ്വകാര്യ ചിത്രങ്ങൾ പങ്കുവയ്ക്കുന്നത് എന്നിവ ഉൾപ്പെടെ ഡിജിറ്റൽ സുരക്ഷയെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കുക. 
ഇന്റർനെറ്റിൽ പോസ്റ്റുചെയ്ത കാര്യങ്ങൾ എളുപ്പത്തിൽ നീക്കംചെയ്യപ്പെടില്ലെന്ന് അവരെ ഓർമിപ്പിക്കുക. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top