24 April Wednesday

വഴിയോരക്കച്ചവട തൊഴിലാളി
യൂണിയൻ ജില്ലാ സമ്മേളനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Feb 2, 2023

വഴിയോര കച്ചവട തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി യു പി ജോസഫ്‌ 
ഉദ്‌ഘാടനം ചെയ്യുന്നു

തൃശൂർ

വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ (സിഐടിയു)  ജില്ലാ സമ്മേളനത്തിന്‌ ഉജ്വല തുടക്കം.  ഇരവിമംഗലം പുഴയോരം ഹാളിൽ (കെ  വി ജോസ്‌ നഗറിൽ)  ജില്ലാ പ്രസിഡന്റ് ആർ വി ഇക്ബാൽ പതാക ഉയർത്തിയതോടെയാണ്‌ സമ്മേളന നടപടികൾ തുടങ്ങിയത്‌.  സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി യു പി ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ആർ വി ഇക്ബാൽ അധ്യക്ഷനായി. സംഘാടക സമിതി ചെയർമാൻ കെ ആർ രവി, ഷീല അലക്സ്‌,  എസ് അനിൽ കുമാർ, അക്ബർ കാനാത്ത്   എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി ശ്രീകുമാർ പ്രവർത്തന റിപ്പോർട്ടും  ട്രഷറർ സരോജിനി തങ്കൻ വരവുചെലവ് കണക്കും അവതരിപ്പിച്ചു,  സരിത രാമകൃഷ്ണൻ രക്തസാക്ഷി  പ്രമേയവും  പി ടി  പ്രസാദ് അനുശോചനപ്രമേയവും അവതരിപ്പിച്ചു. വ്യാഴം രാവിലെ മുതൽ റിപ്പോർട്ടിൽ  ചർച്ചയും മറുപടിയും തെരഞ്ഞടുപ്പും നടക്കും.  വെള്ളിയാഴ്‌ച പകൽ മൂന്നിന് മണ്ണുത്തിയിൽ പ്രകടനവും പൊതുസമ്മേളനവും കലാപരിപാടികളും നടക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top