24 April Wednesday

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല സെമിനാർ സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Feb 2, 2023

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയും കൊല്ലം എസ്എൻ കോളേജും ചേർന്ന്‌ സംഘടിപ്പിച്ച സെമിനാർ സർവകലാശാല സിൻഡിക്കറ്റ് അംഗം 
കെ ശ്രീവത്സൻ ഉദ്ഘാടനംചെയ്യുന്നു

കൊല്ലം
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയും കൊല്ലം എസ്എൻ കോളേജും ചേർന്ന്‌ "ഫിലോസഫി ഫോർ ദി സബ് ആൾട്ടേൺ: എ പെർസ്പെക്ടീവ് ഓഫ് ശ്രീനാരായണഗുരു' വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.  എസ്എൻ കോളേജിൽ നടന്ന പരിപാടി ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല സിൻഡിക്കറ്റ് അംഗം കെ ശ്രീവത്സൻ ഉദ്ഘാടനംചെയ്തു. തിരുവനന്തപുരം വിമൻസ് കോളേജ് ഫിലോസഫി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ കെ ജെ ഗാസ്പർ വിഷയാവതരണം നടത്തി. എസ്എൻ കോളേജ് ഫിലോസഫി മേധാവി ആർ വി സൗമ്യ, ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് വിഭാഗം മേധാവി ജി സൂരജ്, സർവകലാശാല ഫിലോസഫി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ വിജയ് ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top