23 April Tuesday

ആധാരം എഴുത്തുകാര്‍ പണിമുടക്കി

വെബ് ഡെസ്‌ക്‌Updated: Thursday Dec 1, 2022

 മലപ്പുറം
ടെംപ്ലേറ്റ് രീതി ഉപേക്ഷിക്കണമെന്നും ഓൺലൈൻ സംവിധാനം കാര്യക്ഷമമാക്കണമെന്നും ആവശ്യപ്പെട്ട്  ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്‌സ് ആൻഡ്‌ സ്‌ക്രൈബ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ആധാരം എഴുത്തുകാർ പണിമുടക്കി. രജിസ്ട്രാർ ഓഫീസുകൾക്കുമുന്നിൽ  ധർണ നടത്തി.

മേലാറ്റൂരിൽ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ടി ഇക്ബാൽ ഉദ്ഘാടനംചെയ്തു. എ സുരേഷ് കുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി അനിൽ മേലാറ്റൂർ, ബി മുസമ്മിൽഖാൻ, അജിത്പ്രസാദ് എന്നിവർ സംസാരിച്ചു.
കരുവാരക്കുണ്ടിൽ ജില്ലാ സെക്രട്ടറി അനിൽ മേലാറ്റൂർ ഉദ്ഘാടനംചെയ്തു. പൂഴിക്കുത്ത് സുരേഷ് ബാബു, തമ്പിരാജ്, കോയ എന്നിവർ സംസാരിച്ചു. എടക്കരയിൽ പഞ്ചായത്ത് പ്രസിഡന്റ്‌ ഒ ടി ജയിംസ് ഉദ്ഘാടനംചെയ്തു. യു ഗിരീഷ് കുമാർ, മുഹമ്മദ് സത്താർ, സുലൈമാൻ എന്നിവർ സംസാരിച്ചു. തിരൂരിൽ സി ഹുസൈൻ ഹാജി അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് സി പി അശോകൻ, എം ഗുൽസാർ, കെ ഗംഗാധരൻ എന്നിവർ സംസാരിച്ചു. പെരിന്തൽമണ്ണയിൽ പച്ചീരി സുബൈർ ഉദ്ഘാടനംചെയ്തു. പൂക്കാട്ട് രാധാകൃഷ്ണൻ അധ്യക്ഷനായി. സി ദിവാകരൻ, കെ ശങ്കരനാരായണൻ, പി  വി മോഹൻദാസ്, സുഭാഷ് കോലോത്തൊടി,  ശ്രീനാഥ് എന്നിവർ സംസാരിച്ചു. എടപ്പാളിൽ കെ പ്രഭാകരൻ ഉദ്ഘാടനംചെയ്തു. സന്ദീപ് പുതുമന അധ്യക്ഷനായി. മുരളീധരൻ, അച്യുതൻ, ചുള്ളിയിൽ രവീന്ദ്രൻ, അശോകൻ, അസിസ്, ശശി എന്നിവർ സംസാരിച്ചു. 
വേങ്ങരയിൽ പി പി സഫീർ ബാബു ഉദ്ഘാടനംചെയ്തു. സി ബാബു അധ്യക്ഷനായി. യൂസുഫലി വലിയോറ, പി മുഹമ്മദലി, കെ കെ രാമകൃഷ്ണൻ, നെടുമ്പള്ളി സൈതു, പി കെ റഷീദ് എന്നിവർ സംസാരിച്ചു.
കോട്ടക്കലിൽ ജില്ലാ ജോയിന്റ്‌ സെക്രട്ടറി വേണു വളവന്നൂർ ഉദ്ഘാടനംചെയ്തു. എസ് സത്യൻ അധ്യക്ഷനായി. കെ അബ്ദുൽ കബീർ, പി സി അബ്ദുൽ റസാഖ്  എന്നിവര്‍ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top