19 April Friday

ലോട്ടറി തൊഴിലാളികൾ മാർച്ചും 
ധർണയും നടത്തി

വെബ് ഡെസ്‌ക്‌Updated: Thursday Dec 1, 2022

ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ ധർണ സിഐടിയു സംസ്ഥാന കമ്മിറ്റി അം​ഗം വി പി അനിൽ ഉദ്ഘാടനംചെയ്യുന്നു

 മലപ്പുറം 

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ തൊഴിലാളികൾ  ലോട്ടറി ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. വെട്ടിക്കുറച്ച കമീഷൻ പുനഃസ്ഥാപിക്കുക, ക്ഷേമനിധി ആനുകൂല്യം വർധിപ്പിക്കുക, ബോർഡ് അംഗീകരിച്ച ക്ഷേമനിധി ആനുകൂല്യങ്ങൾക്ക് ഫണ്ട് അനുവദിക്കുക, ലോട്ടറി ക്ഷേമനിധി ഓഫീസുകളിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, നിയമവിരുദ്ധ ലോട്ടറികൾക്ക് കർശന നടപടി സ്വീകരിക്കുക, ജില്ലാ ഭാഗ്യക്കുറി ഓഫീസ് പ്രവർത്തനം താഴെ നിലയിലാക്കുക എന്നീ ആവശ്യങ്ങൾ  ഉന്നയിച്ചായിരുന്നു സമരം.
മാർച്ച് സിവിൽ സ്റ്റേഷൻ പരിസരത്ത് പൊലീസ് തടഞ്ഞു. ധർണ സിഐടിയു സംസ്ഥാന കമ്മിറ്റി അം​ഗം  വി പി അനിൽ ഉദ്ഘാടനംചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് സി രാധാകൃഷ്‌ണൻ അധ്യക്ഷനായി.  സി ഷീജ, പി അമ്പിളി, പി എം നാരായണൻകുട്ടി, ടി  ഷാജി, ദാസൻ എടക്കര എന്നിവർ സംസാസിച്ചു. യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി രാജൻ പരുത്തിപ്പറ്റ സ്വാഗതവും ട്രഷറർ പി ശശിധരൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top