28 March Thursday

ഇക്കുറിയും ഉഴപ്പി, 
എപ്പോൾ ചെലവിടും പണം

സ്വന്തം ലേഖകൻUpdated: Thursday Dec 1, 2022
മലപ്പുറം
സാമ്പത്തികവർഷം അവസാനിക്കാൻ നാലുമാസംമാത്രം ബാക്കിയിരിക്കെ ജില്ലാ പഞ്ചായത്തിന്റെ‌ വാർഷിക പദ്ധതി ചെലവ്‌ 20.09 ശതമാനംമാത്രം. നവംബർവരെ 100 കോടി രൂപയിൽ 20 കോടിമാത്രമാണ്‌ ചെലവഴിച്ചത്‌. പദ്ധതി പൂർത്തീകരണം വേ​ഗത്തിലാക്കാൻ ബുധനാഴ്ച ചേർന്ന ജില്ലാ പഞ്ചായത്ത് ബോർഡ് യോ​ഗത്തിൽ വൈസ് പ്രസിഡന്റ്‌ ഇസ്മായിൽ മൂത്തേടം നിർദേശിച്ചു. കഴിഞ്ഞവർഷവും വാർഷിക പദ്ധതി നിർവഹണത്തിൽ സംസ്ഥാനത്ത് മലപ്പുറം ജില്ലാ പഞ്ചായത്ത് പിന്നിലായിരുന്നു.
കേന്ദ്ര, പ്ലാൻ, എസ് സി ഫണ്ടുകൾ ചെലവഴിക്കാനായിട്ടില്ല. റോഡ്, റോഡിതര വിഭാഗത്തിൽ എട്ടു കോടിമാത്രമാണ് ചെലവായത്‌. ഡിസംബർ പൂർത്തിയാകുമ്പോഴേക്കും പ്രവൃത്തികൾ പരമാവധി വേ​ഗത്തിലാക്കി 50 ശതമാനത്തിലെത്തിക്കാനാണ് ബുധനാഴ്ച ചേർന്ന യോഗത്തിൽ തീരുമാനം. 
മുസ്ലിംലീഗ്‌ നേതൃത്വത്തിലുള്ള ജില്ലാ പഞ്ചായത്ത്‌ ഭരണസമിതി പദ്ധതി വിഹിതം ചെലവഴിക്കുന്നതിൽ സംസ്ഥാനത്തുതന്നെ ഏറ്റവും മോശം പ്രവർത്തനമാണ്‌. പദ്ധതി നിർവഹണം വേഗത്തിലാക്കാൻ തദ്ദേശ വകുപ്പും സർക്കാരും നിർദേശം നൽകിയിട്ടും ഫലമില്ല.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top