25 April Thursday

കേന്ദ്രത്തിന്‌ താക്കീതായി എല്‍ഡിഎഫ്‌ ധര്‍ണ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 1, 2021

കേരളത്തിന്റെ വികസനത്തെ അട്ടിമറിക്കുന്ന കേന്ദ്ര ഗവൺമെന്റ് നയങ്ങൾക്കെതിരെ എൽഡിഎഫ് മലപ്പുറത്ത് നടത്തിയ പ്രക്ഷോഭം പ്രൊഫ. എ പി അബ്ദുൽ വഹാബ് ഉദ്ഘാടനംചെയ്യുന്നു

മലപ്പുറം

കേരളത്തിന്റെ വികസനത്തെ അട്ടിമറിക്കുന്ന കേന്ദ്ര ഗവൺമെന്റ്‌ നയങ്ങൾക്കെതിരെ എൽഡിഎഫ്‌ നേതൃത്വത്തിൽ മലപ്പുറത്ത്‌ നടത്തിയ പ്രക്ഷോഭത്തിൽ പ്രതിഷേധമിരമ്പി. കലക്ടറേറ്റ്‌ പരിസരത്ത്‌ നടന്ന സായാഹ്ന ധർണ ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ്‌ പ്രൊഫ. എ പി അബ്ദുൾ വഹാബ്‌ ഉദ്‌ഘാടനംചെയ്‌തു. കേന്ദ്ര ഗവൺമെന്റ്‌ കേരളത്തോട്‌ കടുത്ത വിവേചനവും അവഗണനയുമാണ്‌ പുലർത്തുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ കേരളത്തോട്‌ രാഷ്‌ട്രീയ വൈരാഗ്യം കാണിക്കുകയാണ്. ഇത്‌ കേരള ജനതയോടുള്ള വെല്ലുവിളിയാണ്‌.  കേന്ദ്ര സർക്കാർ കേരളത്തെ അവഗണിക്കുമ്പോൾ അതിന്റെ നഷ്ടം ഈ നാട്ടിലെ ജനങ്ങൾക്കാണ്‌. കേരളത്തിനായി കേന്ദ്ര സർക്കാരിനോട്‌ വാദിക്കേണ്ട യുഡിഎഫ്‌ എംപിമാർ അതിന്‌ തയ്യാറാക്കുന്നില്ല. ബിജെപി നിലപാടുകളെ എതിർക്കാതെ പരസ്‌പരം ഐക്യമുന്നണിയായാണ്‌ ബിജെപിയും കോൺഗ്രസും നിലകൊള്ളുന്നത്‌. ഫെഡറൽ തത്വങ്ങൾ പാലിക്കാനുള്ള പ്രാഥമിക മര്യാദപോലും കേന്ദ്ര സർക്കാർ കാണിക്കുന്നില്ലെന്നും അബ്ദുൾ വഹാബ്‌ പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി പി കെ കൃഷ്‌ണദാസ്‌ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌, കേരള കോൺഗ്രസ്‌ (എം) ജില്ലാ സെക്രട്ടറി ജോർജ്‌ തോമസ്‌, കോൺഗ്രസ്‌ എസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി പി ജി ഗോപി, എൻസിപി ജില്ലാ പ്രസിഡന്റ്‌ കെ പി രാമനാഥൻ, ജനാധിപത്യ കേരള കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ എം എ വിറ്റാജ്‌, ജനതാദൾ (സെക്യുലർ) ജില്ലാ പ്രസിഡന്റ്‌ അഡ്വ. പി എം സഫറുള്ള, കേരള കോൺഗ്രസ്‌ (ബി) ജില്ലാ പ്രസിഡന്റ്‌ ജോസ്‌ പയ്യനാട്‌ എന്നിവർ സംസാരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം വി പി അനിൽ സ്വാഗതം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top