20 April Saturday

സിപിഐ എം അഞ്ചൽ 
ഏരിയ സമ്മേളനം 4മുതൽ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 1, 2021

അഞ്ചൽ 
ഇരുപത്തിമൂന്നാം പാർടി കോൺഗ്രസിന്റെ മുന്നോടിയായുള്ള സിപിഐ എം അഞ്ചൽ ഏരിയ സമ്മേളനം നാലിനും അഞ്ചിനും അഞ്ചലിൽ നടക്കും. സമ്മേളനത്തിന്റെ ഒരുക്കം പൂർത്തിയാകുകയാണെന്ന്‌ സ്വാഗതസംഘം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജെ ജെ ഓഡിറ്റോറിയത്തിലെ ബി രാഘവൻ നഗറിൽ പ്രതിനിധിസമ്മേളനം നാലിനു രാവിലെ 10ന്‌ സംസ്ഥാന കമ്മിറ്റി അംഗം കെ വരദരാജൻ ഉദ്‌ഘാടനംചെയ്യും. ബുധനാഴ്‌ച ഏരൂർ പത്തടിയിൽ ‘മതേതരത്വത്തിന് വെല്ലുവിളി ഉയർത്തുന്ന വർഗീയതയും ഭീകരവാദവും’ എന്ന സെമിനാർ എം നൗഷാദ് എംഎൽഎ ഉദ്ഘാടനംചെയ്യും. ഇടമുളയ്ക്കൽ പനച്ചവിളയിൽ ‘കർഷകപ്രക്ഷോഭവും ഇന്ത്യൻ രാഷ്ട്രീയവും’ സെമിനാർ ജില്ലാ സെക്രട്ടറിയറ്റ്‌അംഗം ജോർജ്‌മാത്യു ഉദ്ഘാടനംചെയ്തു. സമ്മേളന നഗറിലേക്കുള്ള പതാക രക്തസാക്ഷി എം എ അഷ്റഫിന്റെ തടിക്കാട്ടിലെ സ്മൃതിമണ്ഡപത്തിൽനിന്നും കൊടിമരം കർഷകത്തൊഴിലാളി നേതാവായിരുന്ന ചന്ദ്രന്റെ തഴമേലെ സ്മൃതിമണ്ഡപത്തിൽനിന്നും വെള്ളിയാഴ്‌ച എത്തിക്കും.  ജില്ലാസെക്രട്ടറിയറ്റ്‌അംഗം എസ് ജയമോഹൻ, കെ ബാബുപണിക്കർ, ഡി വിശ്വസേനൻ, വി എസ് സതീഷ്,  വി എസ് ഷിജു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top