29 March Friday

അനീഷ്‌ വധം; പ്രതികൾക്ക്‌ ജീവപര്യന്തം

വെബ് ഡെസ്‌ക്‌Updated: Saturday Oct 1, 2022
തിരുവനന്തപുരം
ഡിവൈഎഫ്‌ഐ യൂണിറ്റ്‌ പ്രസിഡന്റായിരുന്ന അനീഷിനെ കുത്തിക്കൊന്ന കേസിൽ സ ഹോദരങ്ങളായ പ്രതികൾക്ക്‌ ജീവപര്യന്തം തടവും പിഴയും.  ഗൗരീശപട്ടം പങ്കജ്‌നിവാസിൽ രാജേഷ്‌കുമാർ, സുരേഷ്‌കുമാർ എ ന്നിവരെയാണ് അതിവേ ഗ കോടതി (നാല്‌) ജഡ്‌ജി പ്രസൂൺ മോഹൻ ശിക്ഷിച്ചത്‌. 
പിഴത്തുക അനീഷിന്റെ അമ്മ രമണിക്ക്‌ നൽകാനും നിർദേശിച്ചു. 
കേസിൽ രഹസ്യമൊഴി നൽകിയ ശേഷം കൂറുമാറിയ സാക്ഷി സന്തോഷ്‌കുമാറിനെതിരെ ക്രിമിനൽ കേസെടുക്കാനും കോടതി നിർദേശിച്ചു.
2007 മാർച്ച്‌ 18നാണ്‌ സംഭവം. ഇ എം എസ്‌ ദിനത്തിന്‌ മുന്നോടിയായി മുറിഞ്ഞപാലത്ത്‌ അലങ്കാരപ്പണികൾ നടത്തുന്നതിനിടെ അനീഷിനെ മൂന്ന്‌ പേർ ചേർന്ന്‌ കുത്തിക്കൊല്ലുകയായിരുന്നു. മൂന്നാം പ്രതി ഷിജു ഒളിവിലാണ്‌. ഒളിവിൽ കഴിയാൻ സൗകര്യം നൽകിയ നാലും അഞ്ചും പ്ര തികളായ ജയകുമാർ, അജിത്‌കുമാർ എന്നിവരെ തെളിവില്ലാത്തതിനാൽ വെറുതെവിട്ടു. ഇവരെക്കുറിച്ചുള്ള വിവരമാണ്‌  സ ന്തോഷ്‌ രഹസ്യമൊഴിയായി നൽകിയത്‌. മജിസ്ട്രേട്ട്‌ മുമ്പാകെ നൽകിയ മൊഴി വിചാരണ സമയത്ത്‌ പിൻവലിച്ചതോടെയാണ്‌ കേസെടുക്കാൻ നിർദേശിച്ചത്‌. ഇയാളോട്‌ 17ന്‌ നേരിട്ട്‌ ഹാജരാകാൻ കോടതി നിർദേശിച്ചു. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ  മുരുക്കുംപുഴ വിജയകുമാർ, എം എ ബിജോയ്‌ എന്നിവർ ഹാജരായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top