19 April Friday

തീരത്തിന്‌ ഹരിതഭംഗി, 
പൊലീസിന്‌ പുരസ്‌കാരം

സ്വന്തം ലേഖകൻUpdated: Sunday Aug 1, 2021

ലോക കണ്ടൽ ദിനത്തിൽ തീരദേശ പൊലീസ് നീണ്ടക്കര അഴിമുഖത്ത് കണ്ടൽ നടുന്നു

കൊല്ലം
നാടിന്‌ സുരക്ഷയ്ക്കൊപ്പം തീരത്തിന്‌ ഹരിതഭംഗിയും ഒരുക്കിയ നീണ്ടകര തീരദേശ പൊലീസിനും സിറ്റി പൊലീസ് ഓഫീസ് അസോസിയേഷനും പുരസ്‌കാര നിറവ്‌. സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ 2019–-20ലെ മികച്ച ഹരിതസ്ഥാപന പുരസ്കാരത്തിനാണ്‌ അർഹമായത്. 25,000 രൂപയാണ് സമ്മാനത്തുക. അഞ്ചുവർഷമായി തീരപ്രദേശങ്ങളിൽ നടത്തിയ ജൈവവൈവിധ്യ സംരക്ഷണത്തിനാണ് പുരസ്‌കാരം. മുമ്പ്‌ സംസ്ഥാന സർക്കാരിന്റെ വനമിത്ര അവാർഡും കോസ്റ്റൽ പൊലീസിനു ലഭിച്ചിരുന്നു. 
അഴീക്കൽ മുതൽ പരവൂർ വരെയുള്ള ഇടങ്ങളിലും അഷ്ടമുടിക്കായൽ, വട്ടക്കായൽ, ടിഎസ് കനാൽ തുടങ്ങി സാധ്യമായ സ്ഥലങ്ങളിൽ കണ്ടൽ വച്ചുപിടിപ്പിക്കുകയെന്ന ലക്ഷ്യത്തിലാണ് 2017ൽ കണ്ടൽ വനവൽക്കരണ പദ്ധതിക്കു തുടക്കമിട്ടത്. 2018ൽ പുന്നയെ തീരപ്രദേശങ്ങളിൽ നട്ടുപരിപാലിക്കുന്ന പദ്ധതിക്കു തുടക്കംകുറിച്ചു. വിത്ത് ശേഖരിച്ച് തീരദേശ പൊലീസ് സ്റ്റേഷനിൽ പുന്ന നേഴ്സറി ഒരുക്കി. 12 ഘട്ടമായി 5000 കണ്ടൽത്തൈയും 500 പുന്നത്തൈയും വളർത്തി. സ്റ്റേഷൻ വളപ്പിൽ ഔഷധ സസ്യത്തോട്ടവും വാഴക്കൃഷിയും ആരംഭിച്ചു. കോവിഡിൽ ഹാർബറിലെ അശരണർക്ക് ഭക്ഷണം എത്തിച്ചു. തീരനിവാസികൾ, ഹരിത ക്ലബ്‌, വായനശാല, കോസ്റ്റൽ ജാഗ്രതാ സമിതികൾ, ക്ലബ്ബുകൾ എന്നിവയുടെ സഹായത്തോടെയാണ്‌ പ്രവർത്തനം. 
സിറ്റി പൊലീസ് കമീഷണർ ടി നാരായണൻ, കോസ്റ്റൽ ഐജി പി വിജയൻ, ഓഫീസ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികളായ സി ആർ ബിജു, പ്രശാന്ത് എന്നിവരുടെ മേൽനോട്ടത്തിൽ കോസ്റ്റൽ എസ്എച്ച്ഒ വിൻസെന്റ്, എം എസ് ദാസ്, എസ് ഷരീഫ്, ടി മനോജ്, പൊലീസ് ഓഫീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ ആർ ജയകുമാർ, സെക്രട്ടറി എം സി പ്രശാന്തൻ, ഉദയൻ, കെ സുനി, ഡി ശ്രീകുമാർ, എസ് അശോകൻ, അനിൽ ഷാൽ, വിനായകൻ, രഞ്ജിത്‌, മഞ്ജുലാൽ, ഹായ്ക്ലബ്‌ കോ–-ഓർഡിനേറ്റർ ടി എ നജീബ്, അജയൻ രഞ്ജിത്‌ എന്നിവർ നേതൃത്വം നൽകുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top