23 April Tuesday

യുവതിക്ക്‌ പീഡനം: പ്രതിയെ ഉടൻ അറസ്‌റ്റുചെയ്യണം: മഹിളാ അസോസിയേഷൻ

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020
കാസർകോട്‌
വിവാഹ വാഗ്ദാനം നൽകി യുവതിയെ, കോഴിക്കോട് കൊണ്ടുപോയി ബാലാത്സംഗം ചെയ്‌ത യുവാവിനെതിരെ പാറപ്പള്ളി സ്വദേശിനിയായ യുവതി നൽകിയ പരാതിയിൽ  പ്രതിക്കെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്ന്‌  മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 2019 ഡിസംബറിൽ നടന്ന സംഭവത്തിൽ യുവതി അമ്പലത്തറ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും പ്രതിയെ സ്റ്റേഷനിൽ വിളിച്ചു വരുത്തിയശേഷം വിട്ടയക്കുകയായിരുന്നു.
 പരാതിക്കാരി  ഉറച്ച് നിന്നതിനാൽ ജനവരി 10 ന് അമ്പലത്തറ പോലീസ്  രജിസ്റ്റർ ചെയ്ത കേസ്‌, സംഭവം നടന്നത്‌  കോഴിക്കോട് കസബ പോലീസ് പരിധിയിലായതിനാൽ അങ്ങോട്ട് അയച്ചു.  കസബ പോലീസ് ജനുവരി 20ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണ ചുമതല വനിത പോലീസ് സ്റ്റേഷൻ സിഐയെ എൽപ്പിച്ചുവെങ്കിലും ഏഴ് മാസം കഴിഞ്ഞിട്ടും  പ്രതിയെ അറസ്റ്റ് ചെയ്യാനോ കുറ്റപത്രം സമർപ്പിക്കാനോ സാധിച്ചിട്ടില്ല.
ഇതിനിടയിൽ  പ്രതി ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യം നേടി  പുറത്തിറങ്ങി . മുൻകൂർ ജാമ്യം റദ്ദാക്കാൻ  നടപടി കൈക്കൊള്ളണമെന്നും അന്വേഷണം പൂർത്തിയാക്കി ഉടൻ കുറ്റപത്രം സമർപ്പിക്കണമെന്നും പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും മഹിളാ അസോസിയേഷൻ ആവശ്യപ്പെട്ടു. 
നീതി ഉറപ്പ് വരുത്തണമെന്നഭ്യർഥിച്ച്  മുഖ്യമന്ത്രിക്ക് ഇ മെയിൽ അയച്ചു.അന്വേഷണത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടി വേണമെന്നും ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥയെ അന്വേഷണ ചുമതല ഏൽപ്പിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top