20 April Saturday

രോഗപ്രതിരോധത്തിന് പച്ചിലസൂപ്പ്

വെബ് ഡെസ്‌ക്‌Updated: Friday Jul 1, 2022

 കൊടകര

രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സ്കൂളിൽ കുട്ടികൾക്ക്  ഇല, പച്ചക്കറി സൂപ്പ് വിതരണം നടത്തി.
  ആലത്തൂർ എ എൽ പി സ്‌കൂളിലെ അവധിയെടുക്കുന്ന കുട്ടികളുടെ എണ്ണം കൂടുന്നത്‌ അന്വേഷിച്ചപ്പോൾ ആരോഗ്യപ്രശ്നമാണ് കാരണമെന്ന് മനസ്സിലായി. ആയുർവേദ ഡോക്ടർമാരുടെ നിർദേശപ്രകാരം ഇലകളും പച്ചക്കറികളും വേവിച്ച് സൂപ്പുണ്ടാക്കി കുട്ടികൾക്ക് നൽകി.
    എംപി ടി എ യുടെ നേതൃത്വത്തിൽ രക്ഷിതാക്കൾ പച്ചച്ചീര, ചുവന്നചീര, മധുരച്ചീര, തഴുതാമ, മുള്ളൻചീര, ചേമ്പില, ചേമ്പിൻ തണ്ട്, ചേനയില ,ചേനത്തണ്ട്‌ ,ചുക്കർമാനീസ്, മത്തയില, കുമ്പളത്തിന്റെ ഇല, ക്യാരറ്റ്, ഉരുളൻ കിഴങ്ങ് എന്നിവ വേവിച്ച് അരിച്ചെടുത്ത് ഇഞ്ചിനീരും കുരുമുളക് പൊടിയും ചേർത്ത് വിദ്യാർഥികൾക്ക് നൽകി.
സുചിത്ര സുന്ദരൻ, ഐശ്വര്യ ശ്രീജിത്ത്, ബി ഷിബൈജു , സൗമ്യ സഞ്ചു, ബബിത ജീവൻ , ആതിര പ്രീജിത്ത് എന്നിവർ നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top