24 April Wednesday

ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധനത്തിന് 
ഇരിങ്ങാലക്കുട നഗരസഭ ഒരുങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Friday Jul 1, 2022
ഇരിങ്ങാലക്കുട 
ജൂലൈ ഒന്നുമുതല്‍ പ്ലാസ്റ്റിക്‌ നിരോധനത്തിന്  മുന്നൊരുക്കം. പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് റൂള്‍പ്രകാരം ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനം നഗരസഭയില്‍ ശക്തിപ്പെടുത്തുന്നു. ഇതിന് എല്ലാ വ്യാപാരികളും ജനങ്ങളും സഹകരിക്കണമെന്ന് നഗരസഭ അറിയിച്ചു. വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ പിഴ, പ്രോസിക്യൂഷന്‍ ശിക്ഷാനടപടികള്‍ എന്നിവ സ്വീകരിക്കുമെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി, നഗരസഭാ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ അംബിക പള്ളിപ്പുറത്ത്, നഗരസഭാ സെക്രട്ടറി മുഹമ്മദ് അനസ് എന്നിവര്‍ അറിയിച്ചു. ഗാര്‍ബേജ് ബാഗ്‌സ്, നോണ്‍ വുവണ്‍ ബാഗുകള്‍, പ്ലാസ്റ്റിക് ഫ്‌ളാഗുകള്‍, പ്ലാസ്റ്റിക് ബണ്ടിങ്‌, പെറ്റ് ബോട്ടിലുകള്‍. (500 മില്ലിലിറ്റര്‍ താഴെ), എല്ലാ ഇനം പ്ലാസ്റ്റിക് കാരി ബാഗുകള്‍, പ്ലാസ്റ്റിക് കോട്ടിങ്‌ ഉള്ള പ്ലേറ്റ്പോലെ ഉപയോഗിക്കുന്ന ഇലകള്‍, നഴ്സറികളില്‍ ഉപയോഗിക്കുന്ന സാപ്ലിങ്‌ ബാഗുകള്‍, പ്ലാസ്റ്റിക് മേശവിരികള്‍, പ്ലാസ്റ്റിക്‌ വാട്ടര്‍ പാച്ചുകള്‍, ബ്രാന്റഡ് അല്ലാത്ത ജ്യൂസ് പാക്കറ്റുകള്‍, തെര്‍മക്കോള്‍, സ്‌റ്റൈറോ ഫോം എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന പ്ലേറ്റുകള്‍, കപ്പുകള്‍, അലങ്കാരവസ്തുക്കള്‍, പിവിസി ഫ്‌ളെക്‌സുകള്‍, പ്ലാസ്റ്റിക് കോട്ടഡ് തുണി, പോളിസ്റ്റര്‍, നൈലോണ്‍ കൊറിയന്‍ തുണി ബാനറുകള്‍, മെറ്റീരിയല്‍സ് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കപ്പുകള്‍ പ്ലേറ്റുകള്‍, ഡിഷസ്, സ്പൂണുകള്‍, ഫോര്‍ക്കുകള്‍, സ്‌ട്രോ സ്റ്റീറര്‍, പ്ലാസ്റ്റിക് പാക്കറ്റ്‌സ്, ഇയര്‍ ബഡ്‌ലുകള്‍, ബലൂണുകള്‍, മിഠായികള്‍, ഐസ്‌ക്രീമുകള്‍ എന്നിവയ്‌ക്കായുള്ള പ്ലാസ്റ്റിക് സ്റ്റിക്കുകള്‍ എന്നിവയാണ് നിരോധിച്ചത്. ബയോ മെഡിക്കല്‍ വേസ്റ്റ് കൈകാര്യം ചെയ്യുന്നതിനുള്ള ഗാര്‍ബേജ് പ്ലാസ്റ്റിക് ബാഗുകള്‍ക്കു നിരോധനമില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top