23 April Tuesday
ജാ​ഗ്രത പാലിക്കണമെന്ന് പൊലീസ്

വ്യാജ ലോൺ ആപ്പിൽ വീഴരുത്

വെബ് ഡെസ്‌ക്‌Updated: Friday Jul 1, 2022

കൊല്ലം

ആർബിഐയുടെ അംഗീകാരം ഇല്ലാത്ത വ്യാജ ലോൺ ആപ്പുകൾ വഴിയുള്ള  തട്ടിപ്പുകൾക്കെതിരെ ജാ​ഗ്രത പാലിക്കണമെന്ന് കൊല്ലം റൂറൽ പൊലീസ് അറിയിച്ചു. ഒരു മാസമായി കൊല്ലം റൂറൽ സൈബർ പൊലീസ് സ്റ്റേഷനിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പട്ടത്‌ ഓൺലൈൻ ലോൺ ആപ്പുമായി ബന്ധപ്പെട്ട  പരാതിയാണെന്ന്‌ റൂറൽ ജില്ലാ പൊലീസ് മേധാവി കെ ബി രവി അറിയിച്ചു.
തട്ടിപ്പുകാർ വ്യാജ ലോൺ ആപ് വഴി ആകർഷകമായ വായ്പ തിരിച്ചടവ് നിബന്ധനകൾ സമൂഹ മാധ്യമത്തിൽ പരസ്യപ്പെടുത്തി ഇരകളെ കുടുക്കും.   ആപ് ഡൗൺലോഡ് ചെയ്‌ത് ലോൺ എടുത്താൽ ഉടൻ തന്നെ ടെക്‌സ്‌റ്റ് സന്ദേശങ്ങൾ, വാട്‌സാപ് ടെക്‌സ്‌റ്റുകൾ, ഫോൺ കോളുകൾ എന്നിവ തട്ടിപ്പ് സംഘങ്ങളിൽ നിന്നു വരും. ഫോണിൽ നിന്ന് അവർ കൈക്കലാക്കിയ വിവരങ്ങൾ  ഉപയോഗിച്ച് ശല്യപ്പെടുത്തുകയും വേഗത്തിൽ തിരിച്ചടയ്‌ക്കുന്നതിന് ഭീഷണിപ്പെടുത്തുകയും ചെയ്യും. പലപ്പോഴും മുമ്പ് സമ്മതിച്ചതിനേക്കാൾ വളരെ ഉയർന്ന തുകയ്ക്ക് പണം തിരിച്ചടയ്ക്കേണ്ടിയും വരുന്നു. സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും വിളിച്ച് ശല്യപ്പെടുത്തും.
 
ശ്രദ്ധിക്കാൻ
സുരക്ഷിത ഉറവിടത്തിൽ നിന്നാണെന്ന് തിരിച്ചറിയുന്നില്ലെങ്കിൽ ലോൺ  ആപ്പുകളൊന്നും ഡൗൺലോഡ് ചെയ്യരുത്. ലോൺ ആപ് ആർബിഐ അംഗീകരിച്ച  ബാങ്കിന്റെ പിന്തുണയുള്ളതാണോ അതോ എൻബിഎഫ്സി ആയി രജിസ്റ്റർ ചെയ്തതാണോ എന്ന് കണ്ടെത്തുക. 
സമൂഹ മാധ്യമങ്ങളിൽ കാണുന്ന ആകർഷക വായ്പ തിരിച്ചടവ് പരസ്യങ്ങളിൽ വീഴാതിരിക്കുക
ലോൺ പ്രോസസിങ്ങിനായി ലോണിന്റെ ഒരു ഭാഗം മുൻ‌കൂട്ടി അടയ്ക്കാൻ  ആവശ്യപ്പെട്ടാൽ തട്ടിപ്പാണെന്ന്‌ തിരിച്ചറിയുക
കോൺടാക്‌റ്റുകൾ, ലൊക്കേഷൻ, ഫോട്ടോ തുടങ്ങിയ ഫോൺ പെർമിഷനുകൾ നൽകരുത്
ആപ് സ്റ്റോറിലും പ്ലേ സ്റ്റോറിലും നിയമവിരുദ്ധമായ നിരവധി ആപ്പുകൾ ഉണ്ട്. അവയുടെ നിലവാരം പ്ലേസ്റ്റോറിൽ തന്നെ പരിശോധിക്കുക

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top