എഴുകോൺ
കളിചിരിയും കൗതുകക്കാഴ്ചകളും നിറഞ്ഞ കരീപ്ര അന്താരാഷ്ട്ര പ്രീ പ്രൈമറി സ്കൂളിലേക്ക് കുരുന്നുകൾ ഇന്നെത്തും. സമഗ്ര ശിക്ഷ കേരള പദ്ധതിയുടെ ഭാഗമായി അനുവദിച്ച 15 ലക്ഷം രൂപ ചെലവിൽ അന്താരാഷ്ട്ര മോഡൽ പ്രീ പ്രൈമറി സ്കൂൾ കെട്ടിടവും ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച 20 ലക്ഷം രൂപ ചെലവിൽ ആധുനിക ഡൈനിങ് ഹാളും കുരുന്നുകൾക്കായി ഒരുങ്ങിക്കഴിഞ്ഞു. ധനമന്ത്രി കെ എൻ ബാലഗോപാൽ പുതിയ സ്കൂൾ നാടിനു സമർപ്പിച്ചു. കരീപ്ര പഞ്ചായത്ത് പ്രസിഡന്റ് പി എസ് പ്രശോഭ അധ്യക്ഷയായി. പ്രധാനാധ്യാപിക എം എൽ ഹർഷകുമാരി സ്വാഗതം പറഞ്ഞു. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ അഭിലാഷ്, എസ്എസ്‌കെ ജില്ലാ കോ–- ഓർഡിനേറ്റർ സജീവ് തോമസ്, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷൻ എം തങ്കപ്പൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ഓമനക്കുട്ടൻപിള്ള, സ്ഥിരം സമിതി അധ്യക്ഷ എസ് എസ് സുവിധ, പഞ്ചായത്ത് അംഗങ്ങളായ പി കെ അനിൽകുമാർ, വൈ റോയി, കരീപ്ര സഹകരണ ബാങ്ക് പ്രസിഡന്റ് ജി ത്യാഗരാജൻ, റൂറൽ സഹകരണ ബാങ്ക് പ്രസിഡന്റ് ആർ മുരളീധരൻ, എഇഒ എം എസ് വിജയലക്ഷ്മി, ആർ അനിൽകുമാർ, സൂര്യ ദേവൻ, വി എൻ പ്രകാശ്, ലിയോ ടി ഉമ്മൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..