അഞ്ചൽ
കേരള യൂണിവേഴ്‌സിറ്റി ഡിഗ്രി പരീക്ഷാഫലം പുറത്തുവന്നപ്പോൾ അഞ്ചൽ സെന്റ് ജോൺസ് കോളേജിന് വിവിധ വിഷയങ്ങളിൽ റാങ്കുകളോടെ തിളക്കമാർന്ന വിജയം. ബിഎ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ജസ്‌ന ജോൺ ഒന്നും എസ് ജാനകി രണ്ടും കീർത്തന ഹരി അഞ്ചും റാങ്കുകള്‍ നേടി. കൊമേഴ്‌സിൽ എ വൈശാഖ് രണ്ടും എ അക്ഷയ മൂന്നും റാങ്കുകള്‍ നേടി. പൊളിറ്റിക്കൽ സയൻസിൽ മെർലിൻ സജി ആറാം റാങ്ക് നേടി. മലയാളത്തിൽ പി ഗായത്രി ഏഴും വിജിത കൃഷ്ണൻ ഒമ്പതും റാങ്കുകള്‍ നേടി. ജേതാക്കളെ പ്രിൻസിപ്പൽ ഷോജി വെച്ചൂർകരോട്ട് അഭിനന്ദിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..