20 April Saturday

കാരുണ്യം പകർന്ന്‌ ജനചന്ദ്രനും 
രാധാകൃഷ്ണനും പടിയിറങ്ങി

സ്വന്തം ലേഖകൻUpdated: Thursday Jun 1, 2023

സർവീസിൽനിന്ന് വിരമിച്ച ജനചന്ദ്രനും രാധാകൃഷ്ണനും

കരുനാഗപ്പള്ളി 
രണ്ട് തദ്ദേശഭരണ സ്ഥാപനങ്ങളെ ജനകീയമാക്കിയ പഞ്ചായത്ത് സെക്രട്ടറിമാർ. പടിയിറങ്ങുമ്പോഴും കാരുണ്യത്തിന്റെ സ്നേഹസമ്മാനം രണ്ടു കുട്ടികൾക്ക് പകർന്നു നൽകിയാണ് ജനചന്ദ്രനും രാധാകൃഷ്ണനും  ഔദ്യോഗിക ജീവിതം അവസാനിപ്പിക്കുന്നത്. വിരമിക്കലിന്റെ സൽക്കാര ചടങ്ങുകൾ ഒഴിവാക്കി അതിനായി ചെലവാകുന്ന തുക വീട്ടമ്മയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യചെയ്ത സംഭവത്തിൽ ഒറ്റപ്പെട്ടുപോയ ആറും മൂന്നും വയസ്സുള്ള കുഞ്ഞുങ്ങൾക്ക് നൽകിയാണ് ഇവർ മാതൃകയായത്. 
സി ജനചന്ദ്രൻ കുലശേഖരപുരം പഞ്ചായത്ത് സെക്രട്ടറിയും രാധാകൃഷ്ണൻ ഓച്ചിറ പഞ്ചായത്ത് സെക്രട്ടറിയുമാണ്. പാരലൽ കോളേജ് അധ്യാപകൻ ആയിരിക്കെ 1997ൽ പന്മന പഞ്ചായത്തിൽ എൽഡി ക്ലർക്കായാണ് ജനചന്ദ്രന്‍ സർവീസ് ആരംഭിക്കുന്നത്. ഇരുന്നിടത്തെല്ലാം ജനപ്രിയനായ ഉദ്യോഗസ്ഥനായി. 
1986ൽ ചടയമംഗലം പഞ്ചായത്തിൽ എൽഡി ക്ലർക്കായി സർവീസിൽ പ്രവേശിച്ച രാധാകൃഷ്ണൻ 15 വർഷംമുമ്പ് പഞ്ചായത്ത്‌ സെക്രട്ടറിയായി. പ്രളയകാലത്ത് ഓച്ചിറ സ്കൂളിൽ ആരംഭിച്ച പ്രളയ ദുരിതാശ്വാസ ക്യാമ്പ് രാധാകൃഷ്ണനിലെ മികച്ച നേതൃപാടവം മനസ്സിലാക്കുവാൻ അവസരമായി. 
ജനചന്ദ്രൻ നിരവധി ഗാനങ്ങൾ രചിച്ചിട്ടുണ്ട്. അതിൽ പലതും പാടി ഹിറ്റാക്കിയത് രാധാകൃഷ്ണനാണ്. കരുനാഗപ്പള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയായ ബീനയാണ് ജനചന്ദ്രന്റെ ഭാര്യ. പി ജെ അനുപമ, പി ജെ നന്ദന എന്നിവർ മക്കൾ. പ്രയാർ ആർവിഎസ്എം എച്ച്എസ്എസിലെ അധ്യാപികയായ അഞ്ജലിദേവിയാണ് രാധാകൃഷ്ണന്റെ ഭാര്യ. പാർവതി, രേവതി എന്നിവർ മക്കൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top