20 April Saturday

നാലുവയസ്സുകാരിയെ 
കുരങ്ങുകൾ 
ആക്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jun 1, 2023

പരിക്കേറ്റ അറഫ ഫാത്തിമ

പാലോട്

കുരങ്ങിന്റെ ആക്രമണത്തിൽ നാലു വയസ്സുകാരിക്ക് പരിക്കേറ്റു. ചിറ്റൂർ മീരാൻവെട്ടി കരിക്കകം ബ്ലോക്ക് നമ്പർ 13ൽ മുഹമ്മദ് ഷാജു–-- റസിയ ബീഗം ദമ്പതികളുടെ മകൾ അറഫ ഫാത്തിമക്കാണ് പരിക്കേറ്റത്. വീടിനകത്ത്‌ കളിക്കുകയായിരുന്ന കുട്ടിയെ മൂന്നു കുരങ്ങുകൾ വീട്ടിൽക്കയറി ആക്രമിക്കുകയായിരുന്നു. വീട്ടുകാർ ബഹളം വച്ചതോടെ ഇവ ഓടിപ്പോയി. കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിലും പരിസരത്തും നിരന്തരമായി കുരങ്ങുശല്യമുണ്ടെന്ന് വീട്ടുകാർ പറഞ്ഞു. ഓടുകൾ വലിച്ചെറിയുക, വാട്ടർ ടാങ്കിലെ ജലം മലിനപ്പെടുത്തുക, വളർത്തുമൃഗങ്ങളെ ആക്രമിക്കുക എന്നിങ്ങനെ സ്ഥിരം ശല്യമുണ്ടാക്കുന്നുണ്ട്‌ കുരങ്ങുകൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top