20 April Saturday

നിര്‍ധന വിദ്യാര്‍ഥികള്‍ക്കായി ന​ഗരസഭയുടെ പദ്ധതി

വെബ് ഡെസ്‌ക്‌Updated: Thursday Jun 1, 2023

നെടുമങ്ങാട്

നെടുമങ്ങാട് നഗരസഭയില്‍ നിര്‍ധന കുടുംബങ്ങളിലെ വിദ്യാര്‍ഥികളെ കണ്ടെത്തി സഹായിക്കുന്ന പദ്ധതിക്കു തുടക്കമായി. കണ്ടെത്തിയ 104 കുടുംബാംഗങ്ങള്‍ക്ക് സഹായങ്ങള്‍ വിതരണം ചെയ്തുകൊണ്ടാണ് പദ്ധതിക്കു തുടക്കം കുറിച്ചത്. വിദ്യാര്‍ഥികള്‍ക്കുള്ള പഠനാവശ്യത്തിനുള്ള സഹായങ്ങളാണ് വിതരണം ചെയ്യുന്നത്. നഗരസഭാ ചെയര്‍പേഴ്സണ്‍ സി എസ് ശ്രീജ പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ എസ് രവീന്ദ്രൻ അധ്യക്ഷനായി. ക്ഷേമ  സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയർമാൻ ബി സതീശൻ സ്വാഗതം പറഞ്ഞു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ് അജിത, കൗൺസിലർമാരായ എം എസ് ബിനു, സുമയ്യ മനോജ്, നഗരസഭാ സെക്രട്ടറി അബ്ദുൽ സജീം, പ്രോജക്റ്റ് ഓഫീസർ എസ് എസ് മനോജ്, നഗരസഭാ സൂപ്രണ്ട് സുനിൽകുമാർ എന്നിവർ സംസാരിച്ചു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top