20 April Saturday

തിരുമാന്ധാംകുന്ന് പൂരം മുളയിട്ടു

വെബ് ഡെസ്‌ക്‌Updated: Saturday Apr 1, 2023

നാലാം പൂര ദിവസം രാവിലെ ക്ഷേത്ര അങ്കണത്തിൽ അങ്ങാടിപ്പുറം ലീലയും സംഘവും അവതരിപ്പിച്ച തിരുവാതിരക്കളിയിൽനിന്ന്

അങ്ങാടിപ്പുറം 
അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് പൂരാഘോഷത്തിലെ പ്രധാന ചടങ്ങായ പൂരം മുളയിടൽ നാലാം പൂര ദിവസമായ വെള്ളിയാഴ്ച വൈകിട്ട്‌ നടന്നു. നവധാന്യങ്ങൾ മുളയിടാൻ വയ്‌ക്കുന്ന ചടങ്ങാണ് പൂരം മുളയിടൽ. നാലാം പൂര ദിവസം മുളയിടാൻവച്ച നവധാന്യങ്ങളുടെ മുകുളങ്ങളാണ് പതിനൊന്നാം പൂര ദിവസം രാവിലെ ക്ഷേത്രത്തിൽ പ്രസാദമായി നൽകുക. നാലാം പൂര ദിവസം സന്ധ്യക്ക് നവധാന്യങ്ങൾ മുളയിടുന്നതുമുതൽ അങ്കുരാദി മുറയിലാണ് കർമങ്ങൾ നടക്കുക.
 
പൂരം ഇന്ന് 
രാവിലെ 7–- തിരുവാതിരക്കളി, 7.30–- ഭരതനാട്യം,  8–- തിരുവാതിരക്കളി, 8.30–- പന്തീരടി പൂജ, 9.30–- കൊട്ടിയിറക്കം. പകൽ 3–- ചാക്യാർകൂത്ത്, 4–- ഓട്ടൻതുള്ളൽ, 5–- നാദസ്വരം, പാഠകം, 5–- പൂരപ്പറമ്പ് സോപാനം ഓഡിറ്റോറിയത്തിൽ സാംസ്കാരിക സമ്മേളനം, 6.30–- ശിവന്റെ ശ്രീഭൂതബലി. രാത്രി 7.30–- കൊട്ടിയിറക്കം, രാത്രി 10–- കഥകളി, സമ്പൂർണ രാമായണം, അ വ ത ര ണം  പി എസ് വി നാട്യസംഘം കോട്ടക്കൽ.

മാന്ധാദ്രി പുരസ്കാര സമർപ്പണം  ഇന്ന്
അങ്ങാടിപ്പുറം
തിരുമാന്ധാംകുന്ന് പൂരാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന സാംസ്കാരിക സമ്മേളനവും മാന്ധാദ്രി പുരസ്കാര സമർപ്പണവും ശനിയാഴ്ച നടക്കും. വൈകിട്ട് 4.30ന് പൂരപ്പറമ്പ് ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി എം ബി രാജേഷ് ഉദ്ഘാടനംചെയ്യും. മലബാർ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ എം ആർ മുരളി അധ്യക്ഷനാകും. മഞ്ഞളാംകുഴി അലി എംഎൽഎ മുഖ്യാതിഥിയാകും. ചടങ്ങിൽ തിരുമാന്ധാംകുന്ന് ദേവസ്വം നൽകുന്ന മാന്ധാദ്രി പുരസ്കാരം പത്മഭൂഷൺ ഡോ. മല്ലിക സാരാഭായിക്ക്‌ സമർപ്പിക്കും. 25,000 രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്കാരം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top