28 March Thursday
വെള്ളായണി ക്ഷേത്രം ഭാരവാഹിയുടെ വീടിനടുത്തേക്ക് എഴുന്നള്ളിപ്പ്‌

എതിർത്ത നേതാവിനെ 
ബിജെപിയിൽനിന്ന്‌ പുറത്താക്കി

സ്വന്തം ലേഖകൻUpdated: Saturday Apr 1, 2023
 
തിരുവനന്തപുരം
വെള്ളായണി ദേവീ ക്ഷേത്രത്തിലെ ഭാരവാഹികളായ ആർഎസ്‌എസുകാരും ബിജെപിക്കാരും നടത്തുന്ന ആചാരലംഘനത്തിനെതിരെ പ്രതികരിച്ചതിന്‌ കോവളം മണ്ഡലത്തിലെ നേതാവിനെ ബിജെപി പുറത്താക്കി. ക്ഷേത്രത്തിന്റെ മുൻ ഉപദേശക സമിതി പ്രസിഡന്റുകൂടിയായ ബി മഹേശ്വരൻ നായരെയാണ്‌ ബിജെപി മണ്ഡലം കമ്മിറ്റിയിൽനിന്ന്‌ നിന്ന്‌ പുറത്താക്കിയതായി നാടാകെ പോസ്‌റ്റർ പതിച്ചത്‌. 
പതിറ്റാണ്ടുകളായി ക്ഷേത്രത്തിൽ പ്രവർത്തിക്കുന്നയാളാണ്‌ മഹേശ്വരൻ നായർ. ഉത്സവ സമയത്ത്‌ ദേവിയുടെ തിരുമുടി ക്ഷേത്രാചരപ്രകാരമുള്ള ദിക്കുകൾക്ക്‌ പുറത്തേക്ക്‌ എഴുന്നള്ളിക്കാൻ പാടില്ല. ക്ഷേത്രകമ്മിറ്റികളിലും ഈ ദിക്കുകൾക്ക്‌ പുറത്തുനിന്നുള്ള ആളുകളെ എടുക്കുകയും പതിവില്ല. എന്നാൽ ഇതെല്ലാം ലംഘിച്ച്‌ നിലവിലെ ഭാരവാഹിയുടെ വീട്ടുപരിസരത്തേക്ക്‌ തിരുമുടി എഴുന്നള്ളിച്ചതായി മഹേശ്വരൻ നായർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 
ക്ഷേത്ര പ്രദേശത്തുള്ളവരെ കമ്മിറ്റികളിൽ ഉൾപ്പെടുത്താതെ വിദൂരങ്ങളിലെ സംഘപരിവാരക്കാരെ ക്ഷേത്രക്കമ്മിറ്റികളിൽ കുത്തിനിറച്ചു. ആർഎസ്‌ എസ്‌ പതാകയാണ്‌ ഉത്സവത്തിന്‌ ഉപയോഗിക്കുന്നത്‌. ഇത്‌ ആചാര ലംഘനമാണ്‌. ആചാരലംഘനത്തിനെതിരെ നിലപാട്‌ എടുത്തതിന്‌ തന്നെ പുറത്താക്കാൻ കഴിയില്ല. ആദ്യം പുറത്താക്കേണ്ടത്‌ ബിജെപി കോവളം നിയോജക മണ്ഡലം കമ്മിറ്റിയിലെ അഴിമതിക്കാരെയാണെന്നും മഹേശ്വരൻ നായർ പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top