കൽപ്പറ്റ
ഹരിയാനയിൽ നടന്ന ദേശീയ മൗണ്ടൻ സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ വയനാടൻ താരത്തിന് മെഡൽ നേട്ടം. തൃക്കൈപ്പറ്റ നെല്ലാട്ടുകുടി ആൽബിൻ എൽദോ ജൂനിയർ മിക്സഡ് റിലേ മത്സരത്തിൽ മൂന്നാം സ്ഥാനം നേടി. അണ്ടർ 18 വിഭാഗത്തിൽ എട്ടാം സ്ഥാനവും നേടി. വയനാടിനെ പ്രതിനിധീകരിച്ച് ഏഴ് സൈക്ലിങ് താരങ്ങൾ പങ്കെടുത്തു. എൽദോ–- ബിൻസി ദമ്പതികളുടെ മകനാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..