19 April Friday

കല്ലിയൂരിൽ സമൂഹഅടുക്കള തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Apr 1, 2020
ബാലരാമപുരം 
കല്ലിയൂർ പഞ്ചായത്തിൽ സിപിഐ എം നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ സമൂഹ അടുക്കള സജ്ജമായി. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു. 
ബിജെപി ഭരിക്കുന്ന കല്ലിയൂരിൽ  അതിഥിത്തൊഴിലാളികൾക്കും അശരണർക്കും ഭക്ഷണം വിതരണം ചെയ്യാനുള്ള സമൂഹ അടുക്കള  അട്ടിമറിച്ച സാഹചര്യത്തിലാണിത്‌.   ഇഎംഎസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ കല്ലിയൂർ സർവീസ് സഹകരണ ബാങ്ക്, സിപിഐ എം കല്ലിയൂർ, വെള്ളായണി ലോക്കൽ കമ്മിറ്റികൾ, ബഹുജനങ്ങൾ, വിവിധ വർഗ ബഹുജന സംഘടനകൾ, തൊഴിലാളികൾ എന്നിവരുടെ നേതൃത്വത്തിലാണ്‌ അടുക്കള ഒരുക്കിയത്. അർഹരായ മുഴുവൻ പേർക്കും മൂന്നുനേരം ഭക്ഷണം നൽകും. 
ജില്ലാ കമ്മിറ്റിയംഗം എം എം ബഷീർ, ഏരിയാ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ, ബാങ്ക് പ്രസിഡന്റ് ജി വസുന്ധരൻ, കല്ലിയൂർ ശ്രീധരൻ, ജി എൽ ഷിബു, എം സോമശേഖരൻ നായർ, എസ് ജയചന്ദൻ, എസ് ആർ ശ്രീരാജ്, എസ് വിജയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഭക്ഷണം തയ്യാറാക്കിയത്‌. 
ബാലരാമപുരം വിശ്വനാഥ് കല്യാണമണ്ഡപത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ആർ എസ് വസന്തകുമാരിയുടെ നേതൃത്വത്തിലും നേമം നഗരസഭാ കല്യാണമണ്ഡപത്തിൽ കൗൺസിലർ പുഷ്പലതയുടെ നേതൃത്വത്തിലും സമൂഹ അടുക്കള പ്രവർത്തിക്കുന്നു.
പള്ളിച്ചൽ പഞ്ചായത്ത് നരുവാംമൂട് മഹാലക്ഷ്മി കല്യാണമണ്ഡപത്തിൽ സജ്ജമാക്കിയ സമൂഹ അടുക്കളയ്‌ക്ക് പ്രസിഡന്റ്‌ മല്ലികാ വിജയൻ, പള്ളിച്ചൽ സതീഷ്, ടി മല്ലിക, പി ടൈറ്റസ് എന്നിവരും നേതൃത്വം നൽകുന്നു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top