29 March Friday

ഡിജിറ്റലാകും ആ പഴയ താളുകൾ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 1, 2023

തിയോസഫിക്കൽ സൊസൈറ്റിയുടെ പഴയകാല ഗ്രന്ഥശേഖരം കലിക്കറ്റ് സർവകലാശാലക്കുവേണ്ടി ഡോ. പി ശിവദാസൻ 
ഏറ്റുവാങ്ങുന്നു

 തേഞ്ഞിപ്പലം 

പഴയകാല പുസ്തകങ്ങളും മാസികകളും ഡിജിറ്റൽ രൂപത്തിലാക്കുന്ന കലിക്കറ്റ് സർവകലാശാലാ ചരിത്ര വിഭാഗം പദ്ധതിക്കൊപ്പം തിയോസഫിക്കൽ സൊസൈറ്റിയും. അവരുടെ മാസികകളും പുസ്‌തകങ്ങളും പ്രചാരണ ലഘുലേഖകളും കൈമാറി. പദ്ധതി പൂർത്തിയായാൽ ഗ്രന്ഥങ്ങൾ ഓൺലൈനായി ഗവേഷകർക്ക് സൗജന്യമായി ലഭ്യമാക്കും. 
1883ൽ തിയോസഫിക്കൽ സൊസൈറ്റി (ബ്രഹ്മവിദ്യാ സംഘം) തിരുവനന്തപുരത്ത് സ്ഥാപിക്കാൻ അമേരിക്കക്കാരനായ ഹെൻറി സ്റ്റീൽ ഒൾക്കോട്ട് എത്തിയിരുന്നു. 
ആനി ബസന്റ്‌, കുമാരനാശാൻ, ഉള്ളൂർ എസ് പരമേശ്വരയ്യർ, മഞ്ചേരി രാമയ്യർ എന്നിവർ തിയോസഫിക്കൽ സൊസൈറ്റി അംഗങ്ങളായിരുന്നു. അക്കാലത്തെ രേഖകളും പുസ്‌തകങ്ങളുമാണ്‌ നൽകിയത്‌. തിരുവനന്തപുരം അനന്ത തിയോസഫിക്കൽ സൊസൈറ്റി ഹാളിലെ  ചടങ്ങിൽ കലിക്കറ്റ് സർവകലാശാലാ ചരിത്ര വിഭാഗത്തിലെ പ്രൊഫ. ഡോ. പി ശിവദാസൻ പുസ്തകങ്ങൾ ഏറ്റുവാങ്ങി.  ഡോ. എൻ കെ അജിത്കുമാർ അധ്യക്ഷനായി. ബ്രഹ്മവിദ്യാസംഘം പ്രവർത്തകരായ എസ് ശിവദാസ്, ബി ഹരിഹരൻ, എം സനൽകുമാർ, ആർ ശശിധരൻ നായർ എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top