02 May Thursday

അതിഥിത്തൊഴിലാളി ക്യാമ്പില്‍ 
മിന്നൽ സന്ദർശനവുമായി മന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Feb 1, 2023

ചാലയിൽ അതിഥി തൊഴിലാളി ലേബർ ക്യാമ്പ് മന്ത്രി വി ശിവൻകുട്ടിയും മേയർ ആര്യ രാജേന്ദ്രനും സന്ദർശിക്കുന്നു

തിരുവനന്തപുരം 
അതിഥിത്തൊഴിലാളികളുടെ ലേബർ ക്യാമ്പിൽ മിന്നൽ സന്ദർശനം നടത്തി മന്ത്രി വി ശിവൻകുട്ടി. ചാല പ്രധാന തെരുവ്‌ ക്യാമ്പിന്റെ അവസ്ഥ കണ്ടറിഞ്ഞ മന്ത്രി സംസ്ഥാന വ്യാപകമായി പരിശോധന നടത്താൻ പ്രത്യേക സംഘങ്ങളെ നിയോഗിക്കാൻ ലേബർ കമീഷണർക്ക് നിർദേശവും നൽകി. 
മൂന്നുനില കെട്ടിടത്തിൽ മന്ത്രിയടങ്ങുന്ന സംഘം പരിശോധിച്ചു. അതിഥി തൊഴിലാളികളുമായി ആശയവിനിമയം നടത്തി. അനധികൃതമായി പ്രവർത്തിക്കുന്ന ലേബർ ക്യാമ്പ് അടച്ചുപൂട്ടാൻ തിരുവനന്തപുരം കോർപറേഷൻ നിർദേശം നൽകി. കെട്ടിടത്തിൽ അനധികൃത നിർമ്മാണം ഉണ്ടെങ്കിൽ പൊളിച്ചു മാറ്റുന്നതിന് സൂപ്രണ്ടിങ് എൻജിനിയറോട് നിർദേശിച്ചു. കെട്ടിടത്തിൽ ലൈസൻസ് ഇല്ലാത്ത കടകൾ പ്രവർത്തിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും നിർദേശം നൽകി. കോൺട്രാക്ടർക്ക് ലേബർ കമീഷണറേറ്റ് നോട്ടീസ് നൽകും. അതിഥിത്തൊഴിലാളികളെ മാറ്റി താമസിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കാനും ലേബർ കമീഷണറേറ്റ് കോൺട്രാക്ടറോട് നിർദേശിച്ചു. 
മേയർ  ആര്യ രാജേന്ദ്രൻ, ലേബർ കമീഷണർ കെ വാസുകി, അ‍ഡീഷണൽ ലേബർ കമീഷണർ (എൻഫോഴ്സ്മെന്റ്) കെ എം സുനിൽ തുടങ്ങിയവർ‌ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top