10 July Thursday

പ്രസവിച്ചയുടനെ കുഞ്ഞിനെ അമ്മ വെള്ളത്തിൽ മുക്കികൊന്നു

വെബ് ഡെസ്‌ക്‌Updated: Thursday Aug 11, 2022

തൊടുപുഴ> കരിമണ്ണുരിൽ പ്രസവിച്ച ഉടനെ യുവതി കുഞ്ഞിനെ  വെള്ളത്തിൽ മുക്കിക്കൊന്നുവെന്ന് പരാതി . രക്തസ്രാവത്തെ തുടർന്ന് യുവതി ആശുപത്രിയിൽ ഭർത്താവുമൊത്ത് ചികിത്സതേടിയപ്പോഴാണ് കുഞ്ഞിനെ  കൊലപ്പെടുത്തിയതറിഞ്ഞത്. യുവതിയെ പരിശോധിച്ച ഡോക്ടർ കുഞ്ഞി ചോദിച്ചപ്പോഴാണ് യുവതി കുറ്റസമ്മതം നടത്തിയത്.

തൃശുർ കൊരട്ടി സ്വദേശികളായ യുവതിയും ഭർത്താവും കുറച്ചുകാലമായി കരിമണ്ണൂരിലാണ് താമസം. യുവതി ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് ഭർത്താവ് പറയുന്നു. പുലർച്ചെ നാലുമണിയോടെ ശുചിമുറിയിലേക്ക് പോയ യുവതിയെ തിരികെ കാണാതായപ്പോൾ തിരഞ്ഞുചെന്നതായിരുന്നു ഭർത്താവ്. ശുചിമുറിയിൽ രക്തത്തിൽ കുളിച്ചുകിടന്ന യുവതിയെ ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയിൽനിന്ന് ഭർത്താവും പൊലീസും വീട്ടിലെത്തി നോക്കിയപ്പോളാണ്  ബക്കറ്റിൽ മരിച്ച നിലയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top