19 March Tuesday

17 തികഞ്ഞോ; വോട്ടര്‍പട്ടികയിൽ പേര്‌ ചേർക്കാം

സ്വന്തം ലേഖകൻUpdated: Saturday Aug 13, 2022

തിരുവനന്തപുരം> വോട്ടർപട്ടികയിൽ പേര് ചേർക്കാൻ 17 വയസ്സ്‌ തികഞ്ഞവർക്ക് മുൻകൂർ അപേക്ഷിക്കാം. പതിനെട്ട്‌ വയസ്സാകുന്ന മുറയ്‌ക്ക്‌ പട്ടികയിൽ ഉൾപ്പെടുത്തും. ജനുവരി ഒന്നിന്‌ 18 വയസ്സ്‌ പൂർത്തിയാകണമെന്ന മാനദണ്ഡത്തിലും മാറ്റംവന്നു. അപേക്ഷകരിൽ  ജനുവരി ഒന്ന്‌, ഏപ്രിൽ ഒന്ന്‌‌, ജൂലൈ ഒന്ന്‌, ഒക്ടോബർ ഒന്ന്‌ എന്നിങ്ങനെ നാല് ഘട്ടത്തിൽ 18 ആയവരെ പട്ടികയിൽ ഉൾപ്പെടുത്തും.


കരട് പട്ടിക പ്രസിദ്ധീകരിച്ച്‌ കഴിഞ്ഞ്‌ കൂട്ടിച്ചേർക്കലിനുള്ള സമയത്താണ്‌ മുൻകൂർ അപേക്ഷ നൽകേണ്ടത്‌. വോട്ടർപട്ടികയിൽ -ആധാർ ബന്ധിപ്പിക്കൽ നിർബന്ധമല്ല. 6485 പേർ ബന്ധിപ്പിച്ചു. ഇതിനായി വെബ്സൈറ്റ് (www.nvsp.in), വോട്ടർ ഹെൽപ്‌ലൈൻ ആപ് (വിഎച്ച്‌എ) എന്നിവ ഉപയോഗിക്കാമെന്നും സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസർ സഞ്ജയ് കൗൾ  പറഞ്ഞു. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top