16 April Tuesday

നേപ്പാള്‍ വിമാനാപകടം : മരിച്ചവരിൽ മല്ലപ്പള്ളിയിൽ 
വന്ന്‌ മടങ്ങിയ 3 പേരും

വെബ് ഡെസ്‌ക്‌Updated: Sunday Jan 15, 2023


മല്ലപ്പള്ളി
നേപ്പാളിലുണ്ടായ വിമാനാപകടത്തിൽ മരിച്ചവരിൽ മല്ലപ്പള്ളിയിൽവന്ന്‌ മടങ്ങിയ മൂന്നുപേരും. ആനിക്കാട്‌ നൂറോമ്മാവ് സ്വദേശിയായ സുവിശേഷകന്‍ തൊമ്മിക്കാട്ടിൽ മാത്യു ഫിലിപ്പിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത്‌ മടങ്ങിയ റാബിൻ ഹമൽ, രാജു ടാക്കൂരി, അനിൽ ഷാഹി എന്നിവരാണ്‌  വിമാനാപകടത്തില്‍ മരിച്ചത്. നാൽപ്പത് വർഷത്തോളം നേപ്പാളിൽ ബ്രദറൻ സഭയുടെ സുവിശേഷ പ്രചാരകനായിരുന്ന മാത്യു ഫിലിപ്പിന്റെ സംസ്കാരം വെള്ളിയാഴ്ചയായിരുന്നു. അഞ്ചുപേരാണ് നേപ്പാളില്‍നിന്ന് സംസ്കാരചടങ്ങിനെത്തിയത്. രണ്ടുപേര്‍ കാഠ്മണ്ഡുവില്‍ ഇറങ്ങി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top