18 April Thursday

കിളിമാനൂരിൽ വൃദ്ധദമ്പതിമാരെ അയൽവാസി തീകൊളുത്തി; പൊള്ളലേറ്റ് ഭർത്താവ് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Oct 1, 2022

തിരുവനന്തപുരം> കിളിമാനൂരിൽ വൃദ്ധദമ്പതിമാരെ അയൽവാസി വീട്ടിൽ കയറി തീകൊളുത്തി. പള്ളിക്കൽ സ്വദേശി പ്രഭാകര കുറുപ്പ് (60), ഭാര്യ വിമലകുമാരി (55) എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ പ്രഭാകര കുറുപ്പ് മരിച്ചു. വിലമ കുമാരി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. കിളിമാനൂർ പനപ്പാംകുന്ന് സ്വദേശി ശശിധരൻ നായർ ആണ് ദമ്പതിമാരെ അവരുടെ വീട്ടിലെത്തി പെട്രോൾ ഒഴിച്ച് കത്തിച്ചത്. പൊള്ളലേറ്റ ഇയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top