25 April Thursday

വരുന്നൂ, സഹകരണത്തിന്റെ വ്യവസായ പാർക്കുകൾ

സ്വന്തം ലേഖകൻUpdated: Monday Sep 26, 2022

തിരുവനന്തപുരം> സംസ്ഥാനത്ത് വ്യവസായ പാർക്കുകൾ തുടങ്ങാൻ സഹകരണസംഘങ്ങൾക്ക്‌ അനുമതി. സ്വന്തംനിലയിലോ ഒന്നിലേറെ സഹകരണ സംഘങ്ങളുടെ സംയുക്ത സംരംഭങ്ങളായോ പാർക്കുകൾ തുടങ്ങാം. 10 ഏക്കർ മുതൽ ഭൂമിയുണ്ടാകണം. ഏക്കർ ഒന്നിന് 30 ലക്ഷം രൂപ  നിരക്കിൽ പരമാവധി മൂന്നുകോടി രൂപവരെ ധനസഹായം നൽകും. അഞ്ച്‌ ഏക്കറാണെങ്കിലും പദ്ധതി തുടങ്ങാം. ഇവിടങ്ങളിൽ സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറികൾ ആരംഭിക്കാം. 15 ഏക്കറിനു മുകളിലാണ് പദ്ധതി ഭൂമിയെങ്കിൽ ഭൂപരിഷ്‌കരണ നിയമത്തിനനുസൃതമായ ഇളവുകൾക്ക്‌ സഹകരണ വകുപ്പിനെ സമീപിക്കണം. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം.

വൈദ്യുതി, വെള്ളം, ഗതാഗത സൗകര്യം, ഡ്രെയിനേജ് ഉൾപ്പെടെയുള്ള പൊതുസൗകര്യങ്ങൾ എന്നിവ ഒരുക്കാനാണ്‌ സഹായം. വകുപ്പുസെക്രട്ടറിമാർ അടങ്ങുന്ന ഉന്നതതല സമിതി പരിശോധിച്ച് അപേക്ഷകളിൽ തീരുമാനമെടുക്കും. തുടർന്ന്‌ എസ്റ്റേറ്റ് ഡെവലപ്പർ പെർമിറ്റ് ലഭിക്കും. വ്യവസായ ആവശ്യത്തിന്‌ ഭൂമി ലഭ്യത ഉറപ്പാക്കാനാണ്‌  പാർക്കുകൾ തുറക്കുന്നത്‌‌‌. നാല്‌ സ്വകാര്യ പാർക്കിന്‌‌ സർക്കാർ അനുമതി നൽകിയിരുന്നു. മൂന്നര വർഷത്തിനുള്ളിൽ 100 വ്യവസായ പാർക്ക്‌ സ്ഥാപിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top