19 April Friday

മിഷനുകള്‍ ജനപങ്കാളിത്തത്തോടെ മുന്നോട്ടുകൊണ്ടുപോകും-: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Sep 6, 2021


തിരുവനന്തപുരം
നിലവിലുള്ള നാല് മിഷൻ നവകേരളം കർമ പദ്ധതിയിലൂടെ ജനപങ്കാളിത്തത്തോടെ മുന്നോട്ട് കൊണ്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നേട്ടങ്ങൾ നിലനിർത്തി പുതിയവയിലേക്ക് പ്രവേശിക്കണം. നവകേരളം സംസ്ഥാന കർമ സമിതിയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ ദേശീയശ്രദ്ധ പിടിച്ചുപറ്റാൻ നമുക്കായി. ഇനിയും ഒട്ടേറെ കാര്യങ്ങൾ ചെയ്യാനുണ്ട്. കഴിയുന്നത്ര അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണം. സമൂഹത്തിൽ ഏതെങ്കിലും മേഖല പുറകോട്ട് പോയാൽ അത് നവകേരള സൃഷ്ടി എന്ന ആശയത്തെ പ്രതികൂലമായി ബാധിക്കും. നദികൾ മലിനമാകുന്നതും മാലിന്യം കെട്ടിക്കിടക്കുന്നതും പുരോഗമന സമൂഹത്തിന് യോജിച്ചതല്ല. സ്വന്തം വീട്ടിലെ മാലിന്യം മറ്റുള്ളവരുടെ സ്ഥലത്തേക്ക് വലിച്ചെറിയുന്ന മനോഭാവം പൂർണമായും ഇല്ലാതാക്കാനായിട്ടില്ല. ലൈഫ് പദ്ധതി പൂർത്തിയാക്കും.  

വിവിധ വകുപ്പുകൾ ചെയ്യേണ്ട പ്രവർത്തനങ്ങൾ വകുപ്പ് തലത്തിൽ നിർവഹിക്കണം. നവകേരള കർമ പദ്ധതി സെൽ അവ ഏകോപിപ്പിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കോവിഡ് പ്രതിരോധത്തിന്‌ പ്ലാൻ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കിയ പ്രവർത്തനങ്ങൾക്ക് ചെലവായ തുക സർക്കാർ നൽകും. പ്രളയത്തിൽ ഭാഗികമായി വീടുകൾ തകർന്നവർക്ക് ലൈഫ് മാനദണ്ഡപ്രകാരം അർഹതയുണ്ടെങ്കിൽ നൽകും. നവകേരള കർമ പദ്ധതി പ്രവർത്തനങ്ങളുടെ വിശദമായ മാർഗരേഖ 25നകം വികസിപ്പിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്നും സർക്കാരിന്റെ നല്ല പ്രവർത്തനങ്ങൾക്ക് പൂർണ  പിന്തുണ നൽകുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top