29 March Friday
ഓരോ നീരുറവയ്‌ക്കും പരിപാലന പദ്ധതി , 12 കോടി തൊഴിൽദിനം

നീർത്തടത്തിൽ ‘നീരുറവ്‌’, 5000 കോടിയുടെ വാർഷികപദ്ധതി
 ; നേതൃത്വം ഹരിത കേരളം മിഷന്

ജി രാജേഷ്‌ കുമാർUpdated: Tuesday Nov 22, 2022

 

തിരുവനന്തപുരം
വിവിധ വകുപ്പുകൾക്ക്‌ കീഴിലുള്ള നീർത്തടാധിഷ്‌ഠിത പദ്ധതികളെ സംയോജിപ്പിച്ച്‌ ഗ്രാമപഞ്ചായത്ത‍് അടിസ്ഥാനത്തിൽ ‘നീരുറവ്‌’ എന്നപേരിൽ ഒറ്റ പദ്ധതിയാക്കുന്നു. മണ്ണ്, ജലസംരക്ഷണ, പരിസ്ഥിതി പുനഃസ്ഥാപനമേഖലയിൽ എല്ലാവർഷവും 5000 കോടി രൂപയുടെ പദ്ധതിയാണ്‌ വിഭാവനം ചെയ്യുന്നത്‌. വർഷം 12 കോടി തൊഴിൽദിനം ലക്ഷ്യമിടുന്നു. ഗ്രാമീണമേഖലയിൽ സ്‌ത്രീകളുടെയടക്കം വരുമാനം ഉയർത്താനാകും. നവകേരളം കർമപദ്ധതിയിൽ ഹരിത കേരളം മിഷനും തൊഴിലുറപ്പ്  പദ്ധതിയും  തദ്ദേശസ്ഥാപനങ്ങളും സഹകരിച്ചാണ്‌ പദ്ധതി ഏറ്റെടുക്കുന്നത്‌. കണ്ണൂർ പേരാവൂരിൽ വ്യാഴാഴ്‌ച  മന്ത്രി എം ബി രാജേഷ്‌ പദ്ധതിപ്രഖ്യാപനം നടത്തും.

തിരുവനന്തപുരം പുല്ലമ്പാറ പഞ്ചായത്തിലും കണ്ണൂർ പേരാവൂർ ബ്ലോക്കിലും പരീക്ഷണാർഥം പദ്ധതി നടപ്പാക്കിയിരുന്നു. പുല്ലമ്പാറയിൽ ചുള്ളാളം നീർത്തടത്തിലാണ് 2021 ആഗസ്‌തിൽ തുടങ്ങിയത്‌. 288 ഹെക്ടറിൽ 4.56 കോടി രൂപ അടങ്കലിലാണ്‌  വികസന പദ്ധതി തയ്യാറാക്കിയത്‌.    87,877 തൊഴിൽ ദിനമാണ്‌  ലക്ഷ്യം.   പ്രവർത്തി പുരോഗമിക്കുന്നു. തുടർന്ന്‌ പേരാവൂർ ബ്ലോക്ക്‌ ജലാഞ്ജലി- നീരുറവ് പ്രവർത്തനം ഏറ്റെടുത്തു. ഏഴു പഞ്ചായത്തിലെ 86 നീർത്തടങ്ങളിലെ 36,679 ഹെക്ടർ പ്രദേശത്തെ സമഗ്രപദ്ധതി തയ്യാറാക്കി. 586 നീർത്തട അയൽക്കൂട്ടം രൂപീകരിച്ചു. നീർത്തട നടത്തത്തിൽ 5232 പേരും ഗ്രാമസഭകളിൽ 4568 പേരും പങ്കെടുത്തു. വർഷം 100 കോടിയോളം രൂപയുടെ വികസനമാണ്‌ ഇവിടെ ലക്ഷ്യം. രണ്ടാംഘട്ടത്തിൽ ബാക്കി ജില്ലകളിലും ചെറു നീർത്തടത്തിന്റെ സമഗ്രപദ്ധതി രേഖ തയ്യാറായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top