02 July Wednesday

ദേശീയപാത വികസനം 2025ൽ പൂർത്തയാകും: മന്ത്രി മുഹമ്മദ്‌ റിയാസ്‌

സ്വന്തം ലേഖകൻUpdated: Thursday Jul 7, 2022

തിരുവനന്തപുരം > ദേശീയപാത 66-ന്റെ കേരളത്തിലെ വികസനം 2025-ഓടെ പൂർത്തിയാക്കാനാകുമെന്ന്‌ പൊതുമരാമത്ത്‌ മന്ത്രി പി എ മഹുമ്മദ് റിയാസ്‌ നിയമസഭയിൽപറഞ്ഞു. ഇതിനായി ദേശീയപാത അതോറിട്ടിയുമായി ചേർന്നുനിന്ന്‌ സംസ്ഥാനവും  പ്രവർത്തിക്കുന്നു. പൊതുമരാമത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽപ്രത്യേക അവലോകന സംവിധാനം ഒരുക്കി. ചീഫ് സെക്രട്ടറിതല സമിതിയും പ്രവർത്തിക്കുന്നു. മന്ത്രിതലത്തിൽ നിശ്ചിത ഇടവേളയിൽഅവലോകനയോഗം ചേരുന്നു. മുൻഗണനാ പദ്ധതികളിൽ ഉൾപ്പെടുത്തി മുഖ്യമന്ത്രിയും ദേശീയപാത വികസനം അവലോകനം ചെയ്യുന്നു.

പാതാ വികസനത്തിനായി ഏറ്റെടുക്കേണ്ട 1079.06 ഹെക്‌ടർ ഭൂമിയിൽ 1062.96 ഹെക്ടർ ഏറ്റെടുത്തു. 98.51 ശതമാനമാണിത്. സ്ഥലമേറ്റെടുക്കൽ ചെലവിന്റെ 25 ശതമാനം സംസ്ഥാനം വഹിക്കുന്നു. 5580 കോടി രൂപ  നൽകിക്കഴിഞ്ഞു. രാജ്യത്ത്‌ കേരളം മാത്രമാണ്‌ പാതാ വികസനം ഉറപ്പാക്കാൻ ഇത്തരമൊരു സമീപനം സ്വീകരിക്കുന്നത്‌. 15 റീച്ചിൽ പ്രവൃത്തി പൂർണാർഥത്തിൽ പുരോഗമിക്കുന്നു. ആറു റീച്ചിൽ കരാർ നൽകി.  അരൂർ–-- തുറവൂർ റീച്ചിൽ  എലിവേറ്റഡ് ഹൈവേക്കായി വിശദ പദ്ധതി രേഖ തയ്യാറാക്കുന്നതായും എ കെ എം അഷ്‌റഫിന്റെ ശ്രദ്ധ ക്ഷണിക്കലിന്‌ മന്ത്രി മറുപടി നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top