05 December Tuesday

ദേശീയ വിദ്യാഭ്യാസ നയം വിവേചനം സൃഷ്ടിക്കുന്നത്: മന്ത്രി ആർ ബിന്ദു

സ്വന്തം ലേഖകൻUpdated: Monday Sep 25, 2023

വിളപ്പിൽ (തിരുവനന്തപുരം)> ഇന്ത്യയിൽ സംഘപരിവാർ അടിച്ചേൽപ്പിക്കുന്ന ദേശീയ വിദ്യാഭ്യാസനയം വിവേചനം സൃഷ്ടിക്കുന്നതെന്ന്‌  മന്ത്രി ആർ ബിന്ദു. ഇഎംഎസ് അക്കാഡമിയിൽ ആരംഭിച്ച എസ്എഫ്ഐയുടെ സർവകലാശാല വിദ്യാർഥികളുടെ അഖിലേന്ത്യാ കൺവൻഷൻ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസമേഖലയിലെ ജനാധിപത്യ അവകാശങ്ങൾ കവർന്നെടുക്കാനുള്ള  ശ്രമങ്ങൾക്കെതിരേ ചെറുത്തുനിൽപ്പും പ്രതിരോധവും തീർക്കാൻ കഴിയുന്നത് വിദ്യാർഥികൾക്കാണെന്നും മന്ത്രി പറഞ്ഞു.

അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു അധ്യക്ഷനായി. കേരള ചരിത്ര ഗവേഷക കൗൺസിൽ ചെയർമാൻ പ്രൊഫ. കെ എൻ ഗണേഷ് മുഖ്യപ്രഭാഷണം നടത്തി. എസ്എഫ്ഐ ജനറൽ സെക്രട്ടറി മയുഖ് വിശ്വാസ്, നിതീഷ് നാരായണൻ,  ദീപ്‌സിത ധർ, ആദർശ് എം സജി, പി എം ആർഷോ, സംഗീത ദാസ്, കെ അനുശ്രീ എന്നിവർ സംസാരിച്ചു.

79 യൂണിവേഴ്സിറ്റികളിൽനിന്ന്‌ ഇരുന്നൂറോളം വിദ്യാർഥികൾ കൺവെൻഷനിൽ പങ്കെടുക്കുന്നുണ്ട്‌. രാജ്യത്ത് വിദ്യാഭ്യാസമേഖല നേരിടുന്ന വിവിധ പ്രതിസന്ധികൾക്ക് പരിഹാരം നിർദ്ദേശിക്കാൻ എസ്എഫ്ഐ നേതൃത്വത്തിൽ അഞ്ച് കമീഷനുകൾ രൂപീകരിച്ചു. കമീഷനുകളുടെ ചർച്ചയുടെ അടിസ്ഥാനത്തിൽ ഭാവി പ്രവർത്തനങ്ങൾ സംബന്ധിച്ച രേഖക്ക് രൂപം നൽകും. കൺവൻഷൻ ചൊവ്വാഴ്‌ച സമാപിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top