29 March Friday

വേണുമാധവൻ നേടിയ വെങ്കലത്തിന്‌ തിളക്കമേറെ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 6, 2023

കൊല്ലം> തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ പുരുഷൻമാരുടെ 83 കിലോ വിഭാഗത്തിൽ നടന്ന നാഷനൽ ക്ലാസിക് പവർ ലിഫ്റ്റിങ് മത്സരത്തിൽ കൊല്ലം സ്വദേശി വേണു മാധവന്റെ വെങ്കല നേട്ടത്തിന്‌ തിളക്കമേറെ. അർബുദബാധിതനായി ചികിത്സയിൽ തുടരുമ്പോഴാണ്‌ ദേശീയ മത്സരത്തിൽ പങ്കെടുത്ത് വേണു മാധവൻ മിന്നുംജയം നേടിയത്.

കന്നിമേൽചേരി വാഴപ്പള്ളി വടക്കതിൽ വേണുമാധവൻ (53) ചെറുപ്പം മുതൽ കായികക്ഷമത കൂട്ടാനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ്‌ പവർ ലിഫ്റ്റിങ് പരിശീലനം തുടങ്ങിയത്. എട്ടു വർഷങ്ങൾക്ക്‌മുമ്പ്‌ പവർലിഫ്‌റ്റിങ്‌ മത്സരത്തിനായുള്ള പരിശീലനത്തിനിടെ ചെറിയ പരിക്കേറ്റു. തുടർന്ന്‌ നടത്തിയ പരിശോധനയിൽ രക്താർബുദം മൂന്നാം ഘട്ടത്തിലേക്ക്‌ കടന്നതായി കണ്ടെത്തി. പിന്നീട് ചെന്നൈയിലും ആർസിസിയിലുമായി ചികിത്സ തുടങ്ങി. രോഗത്തെ ആത്മവിശ്വാസത്തോടെ നേരിട്ട വേണു പവർലിഫ്‌റ്റിങ്‌ രംഗത്തേക്ക്‌ ശക്തമായ തിരിച്ചുവരവാണ്‌ നടത്തിയത്‌. ചെന്നൈ പവർ ലിഫ്റ്റിങ്ങിൽ (83 കിലോ വിഭാഗം) രണ്ടാംസ്ഥാനവും തിരുവനന്തപുരത്തെ മത്സരത്തിൽ ഒന്നാംസ്ഥാനവും നേടി. ഇപ്പോൾ ദേശീയ മത്സരത്തിൽ വെങ്കലവും നേടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top