26 April Friday
ഇംഗ്ലീഷ്‌, സാമൂഹ്യശാസ്‌ത്രം, ഗണിതം, ശാസ്‌ത്ര
 വിഷയങ്ങളിൽ എറണാകുളം ഒന്നാമത്

രാജ്യത്ത് 17 ശതമാനം സ്‌കൂളില്‍ മതിയായ സൗകര്യമില്ല ; ഭാഷാപഠനത്തിൽ കേരളത്തിൽ കോട്ടയം മുന്നിൽ

വെബ് ഡെസ്‌ക്‌Updated: Friday May 27, 2022

 

ന്യൂഡൽഹി
രാജ്യത്ത് 17 ശതമാനം സ്‌കൂളുകളിൽ മതിയായ സൗകര്യമില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ദേശീയ അച്ചീവ്മെന്റ് സർവേ. ഏഴു ശതമാനം സ്‌കൂളുകളിൽ ആവശ്യത്തിന് അധ്യാപകരുമില്ല. 2021ൽ രാജ്യത്തെ 1.18 ലക്ഷം സ്‌കൂളുകളിലെ 34 ലക്ഷം വിദ്യാർഥികളിൽനിന്ന്‌ ശേഖരിച്ച വിവരങ്ങളാണ്‌ അടിസ്ഥാനമാക്കിയത്‌. സാക്ഷരതയിൽ കേരളം മുന്നിലെത്തിയപ്പോൾ സ്‌കൂൾ വിദ്യാഭ്യാസത്തിൽ പഞ്ചാബാണ്‌ മുന്നിൽ. രാജ്യത്ത്‌ കാൽനടയായി സ്‌കൂളിലേക്ക്‌ എത്തുന്നത് 48 ശതമാനം കുട്ടികളാണ്.

കേരളത്തിൽ ഭാഷാപഠനത്തിൽ കോട്ടയമാണ് മുന്നിൽ. മലപ്പുറം, കണ്ണൂർ, ആലപ്പുഴ, തിരുവനന്തപുരം, എറണാകുളം, കൊല്ലം ജില്ലകളാണ്‌ തൊട്ടടുത്ത സ്ഥാനങ്ങളിൽ. ഇംഗ്ലീഷ്‌, സാമൂഹ്യശാസ്‌ത്രം, ഗണിതം, ശാസ്‌ത്രവിഷയങ്ങൾ എന്നിവയിൽ എറണാകുളം ജില്ലയാണ് മുന്നിൽ. മൂന്ന്‌, അഞ്ച്‌, എട്ട്‌, പത്ത്‌ ക്ലാസുകളിലെ വിദ്യാർഥികളുടെ  ഭാഷ, ശാസ്‌ത്രം, ഗണിതം, സാമൂഹ്യശാസ്‌ത്രം വിഷയങ്ങളിലെ മികവിന്റെ അടിസ്ഥാനത്തിലാണിത്. മൂന്നാം ക്ലാസിലെ കുട്ടികളുടെ പഠന നിലവാരം കേരളത്തിൽ 64.3 ശതമാനമാണ്‌. ദേശീയതലത്തിൽ 59 ശതമാനം മാത്രം. പത്താം ക്ലാസിൽ കേരളത്തിൽ 40. 6 ശതമാനവും ദേശീയ ശരാശരി 37.8 ശതമാനവുമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top