19 April Friday

നാടക്‌ സംസ്ഥാന സമ്മേളനം 25ന്: ടീസ്‌ത സെതൽവാദും പ്രകാശ്‌ രാജും പങ്കെടുക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Nov 23, 2022

തിരുവനന്തപുരം> നാടകപ്രവർത്തകരുടെ സംഘടനയായ നാടകിന്റെ രണ്ടാം സംസ്ഥാന സമ്മേളനം 25 മുതൽ 27 വരെ തിരുവനന്തപുരം ടഗോർ തിയേറ്ററിൽ നടക്കും. വെള്ളി പകൽ 11 ന്‌ ചന്ദ്രൻ വയ്യാട്ടുമ്മൽ നഗറിൽ മനുഷ്യാവകാശ പ്രവർത്തക ടീസ്‌ത സെതൽവാദ്‌ സമ്മേളനം ഉദ്‌ഘാടനം ചെയ്യും. പകൽ രണ്ടിന്‌ എ ശാന്തകുമാർ നഗറിൽ കല, സംസ്‌കാരം, മാധ്യമങ്ങൾ എന്ന വിഷയത്തിൽ മാധ്യമസെമിനാർ നടക്കും.

രാത്രി ഏഴിന്‌ ജോയ്‌ മെയ്‌സനം സംവിധാനംചെയ്ത നാടകം അന്ധായുഗ്‌ അരങ്ങേറും. 26 ന്‌ രാത്രി ഏഴിന്‌ മെഹ്‌ഫിൽ രാവ്‌. 27 വൈകിട്ട്‌ അഞ്ചിന്‌ സാംസ്‌കാരിക സമ്മേളനത്തിൽ നടൻ പ്രകാശ്‌ രാജ്‌ മുഖ്യാതിഥിയാകും. രാത്രി ഏഴിന്‌ പ്രകാശ്‌ ഷെട്ടി കോട്ട രചനയും സംവിധാനം നിർവഹിച്ച നാടകം യത്ര നാര്യസ്‌തു പൂജ്യന്തേ അവതരിപ്പിക്കും. വാർത്താസമ്മേളനത്തിൽ സെക്രട്ടറി ജെ ശൈലജ, പ്രസിഡന്റ്‌ പി രഘുനാഥൻ, ജോസ്‌ പി റാഫേൽ, ഡി രഘൂത്തമൻ, ബിജു വർമ, അജിത്‌ ഗോപിനാഥ്‌ തുടങ്ങിയവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top