03 July Thursday

തെലങ്കാനയിൽ ബിജെപി നേതൃയോ​ഗം; മോദിയെ സ്വീകരിക്കാതെ കെ സി ആര്‍

സ്വന്തം ലേഖകൻUpdated: Sunday Jul 3, 2022

ന്യൂഡൽഹി
അടുത്തവർഷം നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കുന്ന തെലങ്കാനയിൽ ഭരണകക്ഷിയായ ടിആർഎസിനെ നിശിതമായി വിമർശിച്ച്‌ ഹൈദരാബാദിൽ ബിജെപിയുടെ ദേശീയ നിര്‍വാഹകസമിതിയോഗത്തിന്‌ തുടക്കം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവു വിമാനത്താവളത്തിൽ എത്താതിരുന്നതിനെയും ബിജെപി വിമർശിച്ചു.

രാഷ്ട്രപതി തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനായെത്തിയ പ്രതിപക്ഷ പൊതുസ്ഥാനാർഥി യശ്വന്ത്‌ സിൻഹയെ കെസിആര്‍ വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ചു. നൂറുകണക്കിന്‌ ബൈക്കുകളുടെ അകമ്പടിയോടെ അദ്ദേഹത്തെ  ഹൈദരാബാദിലേക്ക്‌ ആനയിക്കുകയും ചെയ്തു.കെസിആർ പ്രധാനമന്ത്രി പദവിയെ അപമാനിച്ചതെന്ന്‌ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി പറഞ്ഞു. കേന്ദ്രമന്ത്രിമാരും 19 മുഖ്യമന്ത്രിമാരുമടക്കം മുന്നൂറിലേറെപ്പേർ സമ്മേളനത്തില്‍ പങ്കെടുക്കുന്നു. മോദി ഞായറാഴ്‌ച പൊതുറാലിയിൽ സംസാരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top