കൊച്ചി> സോളാർ കേസുമായി ബന്ധപ്പെട്ട പീഡനകേസിലെ ഇര പുറത്തുവിട്ട ഒരു കത്തിൽ ഒന്നാംപേജിൽതന്നെ ഉമ്മൻ ചാണ്ടിയുടെ പേരുണ്ടായിരുന്നതായി ടി ജി നന്ദകുമാർ പറഞ്ഞു. തനിക്ക് ലഭിച്ച രണ്ടു കത്തുകളിൽ ഒന്നായിരുന്നു ഇത്. ഈ കത്ത് ഒറിജിനൽ ആണെന്ന് ഇര തന്നെ പറഞ്ഞിട്ടുണ്ടെന്നും നന്ദകുമാർ കൊച്ചിയിൽ വാർത്താലേഖകരോടു പറഞ്ഞു. 19ഉം 25 ഉം പേജുള്ള കത്തുകളാണ് ലഭിച്ചത്.
ഉമ്മൻചാണ്ടിക്ക് അപകീർത്തിപരമായ കത്ത് പുറത്തുവിടാൻ ആഗ്രഹിച്ചത് ഇടതുപക്ഷ നേതാക്കളല്ല; അന്നത്തെ യുഡിഎഫ് സർക്കാരിലെ ആഭ്യന്തരമന്ത്രിസ്ഥാനം വഹിച്ച രണ്ടുപേരായിരുന്നുവെന്നും നന്ദകുമാർ പറഞ്ഞു. കത്തുപുറത്തുവരണമെന്നും അത് കലാപമാകണമെന്നും അവരാഗ്രഹിച്ചു. മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിച്ച അവർ തന്നെ നേരിട്ട് ബന്ധപ്പെട്ടിട്ടില്ല. ദൂതൻമാർ വഴിയാണ് ആഗ്രഹം പ്രകടിപ്പിച്ചത്. ശരണ്യ മനോജാണ് വിവാദമായ രണ്ടു കത്തുകളും എനിക്ക് കൈമാറിയത്.
കത്ത് ഞാനാണ് ഏഷ്യാനെറ്റ് ലേഖകന് നൽകിയത്. കത്ത് ലഭിക്കാൻ ഇരയ്‌ക്ക് പണം നൽകിയിട്ടില്ല. ബെന്നിബഹ്‌നാനും തമ്പാനൂർ രവിയും പണം നൽകാമെന്നു പറഞ്ഞ് കബളിപ്പിച്ചുവെന്നും അമ്മയുടെ ചികിൽസയ്‌ക്ക് പണമില്ലെന്നും സഹായിക്കണമെന്നും പറഞ്ഞപ്പോൾ മാത്രമാണ് പണം നൽകിയത്. -നന്ദകുമാർ പറഞ്ഞു.
തന്നോട് സംസാരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് വാർത്താലേഖകർ ചോദിച്ചപ്പോൾ നന്ദകുമാർ സമ്മതിച്ചു. മുഖ്യമന്ത്രിയായശേഷം പിണറായി വിജയനെ നാളിതുവരെ കണ്ടിട്ടില്ല. അതിനുമുമ്പ് ഒരിക്കൽ കണ്ടപ്പോൾ സംസാരിച്ചിട്ടുമില്ല. –നന്ദകുമാർ പറഞ്ഞു.
016 ല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയതിന് പിന്നാലെ പരാതിക്കാരി കാണാന്‍ പോയിരുന്നു. ഉമ്മന്‍ചാണ്ടി ശാരീരികമായും സാമ്പത്തികമായും ഉപയോഗിച്ചതായി ആ അവര്‍ നല്‍കിയ പരാതിയില്‍ ഉണ്ടായിരുന്നു. നന്ദകുമാർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..