തിരുവനന്തപുരം > നബിദിനം പ്രമാണിച്ചുള്ള സംസ്ഥാനത്തെ പൊതു അവധി 28ലേക്ക് മാറ്റി. 27 നായിരുന്നു മുമ്പ് പ്രഖ്യാപിച്ച പൊതു അവധി. ഈ തീയതിയിലാണ് മാറ്റം. ഇതു സംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ടു. സെപ്റ്റംബർ 28 വ്യാഴാഴ്ച പൊതു അവധി നൽകണമെന്ന് ആവശ്യമുയർന്നിരുന്നു.
കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മുഖ്യമന്ത്രി പിണറായി വിജയന് കത്തു നൽകിയിരുന്നു. മാസപ്പിറവി ദൃശ്യമായതു പ്രകാരം നബിദിനം 28ന് ആചരിക്കാൻ ഏകകണ്‌ഠമായി തീരുമാനിച്ച പശ്ചാത്തലത്തിലാണ് അവധി നിലവിലെ 27ൽ നിന്ന് 28ലേക്ക് മാറ്റാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..