19 March Tuesday

നീതിപീഠത്തിന്റെ വിശ്വാസ്യത തകരും: 
എൻ എസ്‌ മാധവൻ

വെബ് ഡെസ്‌ക്‌Updated: Monday Jun 27, 2022

image credit n s madhavan twitter


കൊച്ചി
ടീസ്‌ത സെതൽവാദിനും ആർ ബി ശ്രീകുമാറിനും എതിരായ പരാമർശങ്ങളും നിയമനടപടികളും നീതിപീഠത്തിൽ ജനങ്ങൾക്കുള്ള വിശ്വാസം തകർക്കുമെന്ന്‌ പ്രമുഖ എഴുത്തുകാരൻ എൻ എസ്‌ മാധവൻ.

നീതി ആഗ്രഹിക്കുന്നവരുടെ അവസാന ശരണകേന്ദ്രമാണ്‌ കോടതി. ഗുൽബർഗ്‌ കേസ്‌ പുനരന്വേഷണ ഹർജിയിലെ വിധി ജനങ്ങളെ നിരാശരാക്കും. ഇത്തരം കേസുകളുമായി വരുന്നവർ രണ്ടാമതൊന്നുകൂടി ചിന്തിക്കണം എന്നതാണ്‌ സൂചന. കേസ്‌ നൽകിയതിന്‌ പരാതിക്കാർക്കെതിരെ പൊലീസ്‌ കേസെടുത്ത്‌ ജയിലിലടയ്‌ക്കുന്നത്‌  കേട്ടുകേൾവിയില്ലാത്തതാണ്‌. കേസിൽ തെറ്റുണ്ടെങ്കിൽ കോടതിക്കുതന്നെ അവരെ ശിക്ഷിക്കാം. പക്ഷേ, അതല്ല ഉണ്ടായതെന്നും എൻ എസ്‌ മാധവൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top