കൊച്ചി > ‘ഹിഗ്വിറ്റ’ എന്ന പേര് സിനിമയ്‌ക്ക് അനുവദിക്കില്ലെന്ന് കേരള ഫിലിം ചേംബർ തനിക്ക് ഉറപ്പുനൽകിയതായി കഥാകൃത്ത് എൻ എസ് മാധവൻ. അതിന് കേരള ഫിലിം ചേംബറിന് നന്ദി പറയുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു. ഹേമന്ത് ജി നായരുടെ സിനിമയ്‌ക്ക് ആശംസകൾ അറിയിക്കുന്നുവെന്നും എൻ എസ് മാധവൻ കുറിച്ചു.
കഴിഞ്ഞ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തതെന്ന് ഫിലിം ചേംബർ പ്രസിഡന്റ് ജി സുരേഷ്‌കുമാർ പറഞ്ഞു. എൻ എസ് മാധവൻ ചേംബറിന് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. അദ്ദേഹത്തെപ്പോലൊരു എഴുത്തുകാരന്റെ ആവശ്യത്തിൽ, മറിച്ചൊരു തീരുമാനമെടുക്കാൻ ചേംബറിനാകില്ല. അദ്ദേഹം അനുവദിച്ചാൽമാത്രമേ ഹേമന്ത് ജി നായരുടെ സിനിമയ്‌ക്ക് ഇനി ‘ഹിഗ്വിറ്റ’ എന്ന പേര് നൽകാനാകൂ. ഇക്കാര്യത്തിൽ സിനിമയുടെ അണിയറപ്രവർത്തകർ ചേംബറുമായി കൂടുതൽ ചർച്ച നടത്തിയിട്ട് കാര്യമില്ലെന്നും സുരേഷ്‌കുമാർ പറഞ്ഞു. എന്നാൽ, ഹിഗ്വിറ്റ എന്ന പേര് മാറ്റില്ലെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് സംവിധായകൻ ഹേമന്ത് ജി നായർ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..