കൊച്ചി> സോളാർ വിഷയത്തിൽ യുഡിഎഫിന് അന്വേഷണത്തെ ഭയമാണെന്നും അന്വേഷണം വന്നാൽ യുഡിഎഫിലെ വൈരുദ്ധ്യങ്ങൾ പുറത്തുവരുമെന്ന് അവർക്കറിയാമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അന്വേഷണം വന്നാൽ ആഭ്യന്തര കലാപം ഉണ്ടാകുമെന്ന് യുഡിഎഫ് ഭയക്കുന്നു. അതുകൊണ്ടാണ് അന്വേഷണം വേണമെന്ന് പറഞ്ഞവർ ഇപ്പോൾ അന്വേഷണം വേണ്ടെന്ന് പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷത്തിനെതിരായ ശ്രമങ്ങള്‍ കോണ്‍ഗ്രസിനെ തിരിഞ്ഞു കുത്തുകയാണ്. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ശ്രമിച്ചവരുടെ വിവരങ്ങൾ എല്ലാം പൊതുജനമധ്യത്തിൽ തെളിഞ്ഞു. സോളാർ കേസിൽ സിപിഐ എം കക്ഷിയല്ല. ഉമ്മൻചാണ്ടിയുമായി ബന്ധപ്പെട്ട സോളാർ വിവാദത്തിൽ അന്വേഷണ കമീഷനെ നിശ്ചയിക്കുന്നത് ഉൾപ്പടെ എല്ലാ കാര്യവും ചെയ്തത് കോൺഗ്രസ് സർക്കാരാണ്. അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി നടത്തിയ ഇടപെടലുകളും പുറത്തുവന്നു. കോൺഗ്രസ് നേതാക്കൾ തന്നെ വാർത്താസമ്മേളനങ്ങൾ നടത്തി വ്യത്യസ്ത കാര്യങ്ങൾ പറയുന്നു. സോളാർ കേസ് സമയത്ത് എല്ലാം അന്വേഷണവും നിയന്ത്രിച്ചത് യുഡിഎഫ് നേതാക്കളായിരുന്നുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..