19 April Friday

നടക്കുന്നത്‌ പ്രതിപക്ഷ വേട്ട: ഒറ്റക്കെട്ടായി പ്രതിരോധമുയർത്തണമെന്ന് എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Saturday Mar 25, 2023

ന്യൂഡൽഹി> കേന്ദ്രസർക്കാർ എല്ലാ  ഭരണസംവിധാനങ്ങളെയും ഉപഗോഗിച്ച്‌ നടത്തുന്ന പ്രതിപക്ഷ വേട്ടയുടെ ഭാഗാമായാണ്‌ രാഹുൽ ഗാന്ധിയുടെ പാർലമെന്റ്‌ അംഗത്വം റദ്ദാക്കിയതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പൊളീറ്റ്‌ ബ്യൂറോ യോഗത്തിനെത്തിയപ്പോഴായിരുന്നു മാധ്യമങ്ങളോട്‌ പ്രതികരിച്ചത്‌.

ഏത് വിധേയനെയും പ്രതിപക്ഷ പാർട്ടി നേതൃത്വത്തെ പാർലമെന്റിൽ നിന്നും ഒഴിവാക്കാനുള്ള ശ്രമമാണ് നടക്കുന്നത്‌. ഇതിനെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി പ്രതിരോധമുയർത്തണം. കീഴ്‌ക്കോടതിയുടെ പ്രഥമിക വിധി മുൻനിർത്തി പാർലമെന്റംഗത്വം റദ്ദാക്കിയത്‌ ജനാധിപത്യ വ്യവസ്ഥയ്‌ക്ക്‌ നിരക്കുന്നതല്ല. രാജ്യത്ത്‌ മേൽക്കോടതികളുണ്ട്‌– അദ്ദേഹം വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top