16 September Tuesday

മദ്യത്തിന്റെ വില കൂട്ടൂന്ന കാര്യം ഇപ്പോള്‍ തീരുമാനത്തിലില്ല: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

വെബ് ഡെസ്‌ക്‌Updated: Saturday May 14, 2022

തിരുവനന്തപുരം> മദ്യത്തിന്റെ വില കൂട്ടുന്ന കാര്യം ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. സ്പിരിറ്റിന് വലിയ ദൗര്‍ലഭ്യം ഉണ്ടെന്നും ബെവ്‌കോയ്ക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സമസ്ത വേദിയില്‍ പെണ്‍കുട്ടിയെ അധിക്ഷേപിച്ച പോലെ ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇത്തരം പ്രവണതകളെ തെറ്റാണെന്ന് ബോധ്യപ്പെടുത്തി മുന്നോട്ട് പോകണമെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ തിരുവനന്തപുരത്ത് പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top