17 April Wednesday
ലക്ഷ്യം കലാപം ; വർഗീയസംഘടനകൾ മതത്തെ ഉപകരണമാക്കുന്നു

വികസനം മുടക്കാന്‍ കോണ്‍- ബിജെപി- ലീഗ്- ഗവര്‍ണര്‍ കൂട്ടുകെട്ട്: എം വി ഗോവിന്ദന്‍

സ്വന്തം ലേഖകന്‍Updated: Friday Sep 23, 2022

ആലപ്പുഴ> കേരളത്തിന്റെ വികസനം മുടക്കാന്‍ കോണ്‍ഗ്രസും ബിജെപിയും ലീഗും ഇപ്പോള്‍ ഗവര്‍ണറും അടങ്ങുന്ന കൂട്ടുകെട്ട് ഉണ്ടാക്കിയിരിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വിലക്കയറ്റത്തിനും വര്‍ഗീയതയ്ക്കുമെതിരെ അഴീക്കോടന്‍ ദിനത്തില്‍  സിപിഐ എം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും പൊതുസമ്മേളനവും ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
 
മാര്‍ക്സിസം എന്ന് പറഞ്ഞാല്‍ എന്താണെന്ന് ഗവര്‍ണര്‍ക്ക് മനസിലായിട്ടില്ല. ആര്‍എസ്എസ് ശാഖയിലെ കുട്ടികളെ പോലെയാണ് അദ്ദേഹം സംസാരിക്കുന്നത്. ആര്‍എസ്എസ് ആണെന്ന് പറഞ്ഞതോടെ അദ്ദേഹത്തിന്റെ വിശ്വാസ്യത നഷ്ടമായി. മോഡി സര്‍ക്കാരിനെ താഴെയിറക്കാനുള്ള രാഷ്ട്രീയശേഷി കോണ്‍ഗ്രസ് നേതൃത്വത്തിനില്ല. പ്രധാന പ്രതിപക്ഷ പാര്‍ടിപോലും ആകാന്‍ പറ്റാത്തവിധം തറപറ്റി.

ഭാരത് ജോഡോയാത്രയില്‍ പ്രചാരണ ബാനറില്‍ സവര്‍ക്കറുടെ ചിത്രം വന്നത് യാദൃശ്ചികമല്ല. ആര്‍എസ്എസ് ചായ്വിന്റെ വ്യക്തമായ തെളിവാണത്. ജോഡോയാത്രയില്‍ രാഹുല്‍ ഗാന്ധി സംസ്ഥാന സര്‍ക്കാരിനെയോ ഇടതുപക്ഷത്തെയോ ഗൗരവത്തോടെ വിമര്‍ശിച്ചില്ല. മറ്റുള്ളവരാണ് വിമര്‍ശിച്ചത്. അതിന് അപ്പപ്പോള്‍ മറുപടി നല്‍കി. പ്രതിപക്ഷം നെഗറ്റീവ് എനര്‍ജിക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ബിഹാര്‍ മോഡലില്‍ പുതിയ കൂട്ടുകെട്ടിലൂടെ ബിജെപിയെ അധികാരത്തില്‍നിന്ന് പുറത്താക്കാനാകും - അദ്ദേഹം പറഞ്ഞു.


ലക്ഷ്യം കലാപം ; വർഗീയസംഘടനകൾ മതത്തെ ഉപകരണമാക്കുന്നു
ആർഎസ്‌എസും ന്യൂനപക്ഷ വർഗീയശക്തികളും പരസ്‌പരം ഏറ്റുമുട്ടി വളരുകയാണെന്നും കലാപമാണ്‌ ഇവരുടെ ലക്ഷ്യമെന്നും  സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ എംപ്ലോയീസ്‌ കോൺഫെഡറേഷൻ സംസ്ഥാന പ്രതിനിധിസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  

വർഗീയസംഘടനകൾ മതത്തെ ഉപകരണമാക്കുകയാണ്‌.  രാജ്യത്തെ എല്ലാ മതസ്ഥരും ഒരേ ജനിതകഘടനയിൽ ഉള്ളവരാണെന്ന ആർഎസ്‌എസ്‌ തലവൻ മോഹൻ ഭാഗവതിന്റെ പ്രസ്‌താവന വർഗീയത വളർത്താൻ ലക്ഷ്യമിട്ടാണ്‌. ആർഎസ്‌എസ്‌ രൂപീകരണത്തിന്റെ 100–-ാം വാർഷികത്തിൽ രാജ്യത്തെ ഹിന്ദുരാഷ്‌ട്രമായി പ്രഖ്യാപിക്കാൻ തയാറെടുക്കുന്നു. ആർഎസ്‌എസുകാരനാണെന്ന്‌ സമ്മതിച്ചതോടെ ഗവർണർ മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങൾ തൂത്തെറിഞ്ഞു. ഒരു ഹിന്ദു വർഗീയവാദിക്ക്‌ ഭരണഘടനാപരമായ നിലപാട്‌ സ്വീകരിക്കാനാകില്ല. നിരോധനംകൊണ്ട്‌ വർഗീയസംഘടനയെ അവസാനിപ്പിക്കാനാകില്ല.  അതിനെ ഫലപ്രദമായി പ്രതിരോധിക്കുകയാണ്‌ വേണ്ടതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top