26 April Friday

ഇ ചന്ദ്രശേഖരനെ അക്രമിച്ച കേസ്‌; സാക്ഷികൾ കൂറുമാറിയിട്ടില്ല: എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Wednesday Mar 22, 2023

കണ്ണൂർ> സിപിഐ നേതാവ്‌ ഇ ചന്ദ്രശേഖരനെ കാഞ്ഞങ്ങാട്ട്‌ ബിജെപി പ്രവർത്തകർ അക്രമിച്ച കേസിൽ സിപിഐ എം പ്രവർത്തകർ കൂറുമാറിയെന്ന വാദം ശരിയല്ലെന്ന്‌ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ഈ കേസിൽ ചന്ദ്രശേഖരനും സിപിഐ കാസർകോട്‌ ജില്ലാ സെക്രട്ടറിയും നൽകിയതിന്‌ സമാനമായ മൊഴി മാത്രമാണ്‌ സാക്ഷികളായ സിപിഐ എം പ്രവർത്തകരും നൽകിയത്‌.

അക്രമിച്ചവരെ തിരിച്ചറിയില്ല എന്നാണ്‌ ചന്ദ്രശേഖരനും സിപിഐ ജില്ലാ സെക്രട്ടറിയും ഉൾപ്പെടെയുള്ള മുഴുവൻ സാക്ഷികളും കോടതിയിൽ മൊഴി നൽകിയത്‌. സിപിഐ എം പ്രവർത്തകർ മാത്രം കൂറുമാറിയെന്ന തരത്തിലുള്ള വ്യാഖ്യാനം അടിസ്ഥാന രഹിതമാണെന്നും കണ്ണൂരിൽ മാധ്യമപ്രവർത്തകരോട്‌ പ്രതികരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top