16 September Tuesday

മുവാറ്റുപുഴ നഗരസഭയിൽ അവിശ്വാസം പാസായി; ക്ഷേമകാര്യ സമിതി അധ്യക്ഷ പുറത്ത്

വെബ് ഡെസ്‌ക്‌Updated: Monday Aug 1, 2022

കൊച്ചി> യുഡിഎഫ് ഭരിയ്ക്കുന്ന മൂവാറ്റുപുഴ നഗരസഭയിൽ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷയ്ക്കെതിരെയുള്ള അവിശ്വാസം പാസായി.
യുഡിഎഫ് പിന്തുണയിൽ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷയായ ബിജെപിയിലെ രാജശ്രീ രാജുവിനെതിരെ
കോൺഗ്രസിലെ 13-ാം വാർഡ് കൗൺസിലർ പ്രമീള ഗിരീഷ് കുമാർ കഴിഞ്ഞ ദിവസം നൽകിയ അവിശ്വാസമാണ് പാസായത്.

അഞ്ച് അംഗ സമിതിയിൽ എൽഡിഎഫിലെ രണ്ട് പേരും പ്രമീളയുമാണ് യോഗത്തിൽ പങ്കെടുത്തത്.  കോൺഗ്രസിലെ ഒരാളും രാജശ്രി രാജുവും പങ്കെടുത്തില്ല. അതിനിടെ രാജശ്രീയുടെ രാജിക്കത്ത് നൽകി യുഡിഎഫ് അംഗങ്ങൾ വരണാധികാരിയെ സമ്മർദ്ദത്തിലാക്കാൻ ശ്രമിച്ചത് തർക്കത്തിനിടയാക്കി. കൗൺസിൽ ഹാളിലെ ക്യാബിനിൽ കയറിയ യുഡിഎഫ് അംഗങ്ങൾ വരണാധികാരിയെയും നഗരസഭാ സൂപ്രണ്ടിനേയും ചീത്ത വിളിച്ചത് സംഘർഷത്തിനിടയാക്കി.

കോൺഗ്രസ് സ്ഥാനാർഥിയെ 22-ാം വാർഡിൽ തോൽപ്പിച്ച ബിജെപിയുടെ രാജശ്രീ രാജുവിയാണ് യുഡിഎഫ് ഭരണ സമിതി ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷയാക്കിയത്. വികസന പ്രവർത്തനങ്ങളിൽ സമിതിയുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്നാണ് പ്രമീളയുടെ ആരോപണം. തന്നെ തഴഞ്ഞ് കോൺഗ്രസിന്റെ ലേബലിൽ ബിപിയെ വളർത്തുന്നതിലാണ് പ്രമീളയുടെ പ്രതിഷേധം. മുൻ കൗൺസിലിൽ സ്ഥിരം സമിതി അധ്യക്ഷയായിരുന്ന പ്രമീളയെ ഇത്തവണ വെെസ് ചെയർ പേഴ്സൺ സ്ഥാനത്തേക്ക് ആലോചിച്ചെങ്കിലും തഴഞ്ഞു. സ്ഥിരം സമിതി അധ്യക്ഷയും ആക്കിയില്ല. ഇത് കോൺഗ്രസിലെ ചിലരുടെ താൽപര്യം സംരക്ഷിക്കാനാണെന്നും പ്രമീള പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top