03 July Thursday

മുട്ടില്‍ മരംമുറിക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി തള്ളി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 28, 2021

കൊച്ചി> മുട്ടില്‍ മരംമുറിക്കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി തള്ളി. വിശാലമായ പൊതുതാല്‍പ്പര്യം കണക്കിലെടുത്താണ് ജാമ്യം നിരസിച്ചത്. ജാമ്യം ലഭിച്ചാല്‍ പ്രതികള്‍ തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധിനിക്കാനും സാധ്യതയുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണന്നും   കോടതി ചൂണ്ടിക്കാട്ടി

 സര്‍ക്കാര്‍ ഉത്തരവിന്റെ മറവില്‍ പാവപ്പെട്ട ആദിവാസികളേയും കര്‍ഷകരെയും കബളിപ്പിച്ചാണ് പ്രതികള്‍ കോടികളുടെ മരങ്ങള്‍ മുറിച്ചുകടത്തിയതെന്ന സര്‍ക്കാര്‍ വാദവും കോടതി കണക്കിലെടുത്തു. സ്വന്തം ഭൂമിയിലെ മരങ്ങളാണ് മുറിച്ചതെന്നായിരുന്നു പ്രതികളുടെ വാദം. ആന്റോ അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍,ജോസുകുട്ടി അഗസ്റ്റിന്‍ വിനീഷ് എന്നിവരുടെ ജാമ്യാപേക്ഷകളാണ് ജസ്റ്റീസ്
വി.ഷര്‍സി പരിഗണിച്ചത്.

8 കോടിയുടെ മരങ്ങള്‍ മുറിച്ചുകടത്തിയെന്നാണ് പ്രതികള്‍ക്കെതിരായ കേസ് .രണ്ട് മാസത്തിലധികമായി പ്രതികള്‍ റിമാന്‍ഡിലാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top