27 April Saturday

തോൽവിയിൽ നടപടിക്ക്‌ 27ന്‌ ലീഗ്‌ പ്രവർത്തകസമിതി

വെബ് ഡെസ്‌ക്‌Updated: Sunday Nov 21, 2021

കോഴിക്കോട്‌ >  തെരഞ്ഞെടുപ്പിൽ സിറ്റിങ് സീറ്റുകളിലെ തോൽവിയുമായി ബന്ധപ്പെട്ട്‌ നടപടിക്ക്‌ മുസ്ലിംലീഗ്‌. തോൽവി സംബന്ധിച്ച്‌ റിപ്പോർട്ട്‌ ലഭിച്ചതായി സംസ്ഥാന ജനറൽ സെക്രട്ടറിയുടെ  ചുമതലയുള്ള പി എം എ സലാം പറഞ്ഞു.
റിപ്പോർട്ട്‌ 27ന്‌ ചേരുന്ന സംസ്ഥാന പ്രവർത്തകസമിതി  ചർച്ചചെയ്‌താകും ഭാവി നടപടി. 12 മണ്ഡലങ്ങളിലെ പരാജയം സംബന്ധിച്ച റിപ്പോർട്ടാണ്‌ ശനിയാഴ്‌ച ലഭിച്ചത്‌.

ഇതിൽ അഴീക്കോട്‌, കുറ്റ്യാടി, കോഴിക്കോട്‌ സൗത്ത്‌, കളമശേരി മണ്ഡലങ്ങൾ നഷ്‌ടമായതിലാണ്‌ അന്വേഷണ കമീഷനുകൾ നടപടിക്ക്‌ ശുപാർശ ചെയ്തത്. താനൂർ, തിരുവമ്പാടി സീറ്റുകളിലെ തോൽവിയിലും സംഘടനാവീഴ്‌ച പരാമർശിച്ചിട്ടുണ്ട്‌. അതേസമയം, നേതൃത്വ –- നയപരമായ പ്രശ്‌നങ്ങൾ തിരിച്ചടിക്ക്‌ കാരണമായത്‌ റിപ്പോർട്ടുകളിലില്ല. 27ന്‌ ചേരുന്ന പ്രവർത്തകസമിതിയിൽ ഇക്കാര്യം ചർച്ചയായേക്കും. രാവിലെ 10ന്‌ കോഴിക്കോട്‌ ലീഗ്‌ ഹൗസിലാണ്‌ യോഗം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top